വധുവിന് നാട്ടിലെത്താൻ കഴിഞ്ഞില്ല; ഓൺലൈനിൽ വിവാഹം

തൊടുപുഴ: വിദേശത്ത് ജോലി ചെയ്യുന്ന വധുവിന് വിവാഹത്തിന് നാട്ടിലെത്താൻ കഴിഞ്ഞില്ല. ഹൈകോടതി പച്ചക്കൊടി കാട്ടിയതോടെ ഓൺലൈൻ വഴി വിവാഹം രജിസ്റ്റർ ചെയ്തു. കരിങ്കുന്നം പുതുക്കുളത്തിൽ വീട്ടിൽ സാംസൺ സാബുവും മാലക്കല്ല് പെരിങ്ങോലിൽ വീട്ടിൽ സ്‌റ്റെഫിയും തമ്മിലുള്ള വിവാഹമാണ് സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം ഓൺലൈനായി സബ് രജിസ്ട്രാർ ഓഫിസിൽ നടന്നത്. സ്റ്റെഫി യു.കെയിലാണ് ജോലി ചെയ്യുന്നത്. വിവാഹത്തിന് നാട്ടിലെത്താനാവാതെ വന്നു. ഇതോടെയാണ് ഓൺലൈനായി വിവാഹം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച സാംസൺ സബ് രജിസ്ട്രാർ ഓഫിസിൽ നേരിട്ട് ഹാജരായി. സ്റ്റെഫി ഓൺലൈൻ വിഡിയോ കാളിങ് പ്ലാറ്റ്​ഫോമിലൂടെ ഹാജരായി. മൂന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ വിവാഹം രജിസ്റ്റർ ചെയ്തു. ജില്ല രജിസ്​ട്രാർ എം.എൻ. കൃഷ്ണപ്രസാദിന്‍റെ സാന്നിധ്യത്തിൽ തൊടുപുഴ അമാൽഗമേറ്റഡ് സബ് രജിസ്ട്രാർ കെ.ആർ. രഘു രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ജില്ലയിലെ ആദ്യ ഓൺലൈൻ വിവാഹവും ഇവരുടേതായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.