അടിമാലി: ആദിവാസി കോളനികളുടെ വികസനം തടസ്സപ്പെടുത്തുന്ന വനംവകുപ്പ് നടപടി അവസാനിപ്പിക്കണമെന്ന് ആദിവാസി ക്ഷേമ സമിതി (എ.കെ.എസ്) ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ആദിവാസി കുടികളിലേക്കുള്ള റോഡുകളുടെ വികസനം വനംവകുപ്പ് തടയുകയാണ്. വന്യജീവികളുടെ ആക്രമണത്തിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പുതിയ പദ്ധതികൾ രൂപവത്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഈറ്റ കാട്ടുവള്ളി തഴ ക്ഷേമനിധി ബോർഡ് സംസ്ഥാന ചെയർമാൻ ചാണ്ടി പി. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. എ.കെ.എസ് ജില്ല സെക്രട്ടറി കെ.എ. ബാബു, സംസ്ഥാന കമ്മിറ്റി അംഗം കെ.യു. ബിനു, സംഘടക സമിതി ചെയർമാൻ സി.ഡി. ഷാജി, എം. കമറുദ്ദീൻ, ടി.കെ. സുധേഷ് കുമാർ, മാത്യു ഫിലിപ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി. ദിലീപ് (പ്രസി.), എം.ആർ. ദീപു (സെക്ര.), കെ.സി. ചെല്ലപ്പൻ (ട്രഷ.). idl adi 3 a k s ചിത്രം - ആദിവാസി ക്ഷേമസമിതി അടിമാലി ഏരിയ സമ്മേളനം ചാണ്ടി പി. അലക്സാണ്ടർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.