കട്ടപ്പന: ആരോഗ്യവിഭാഗത്തിനും ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾക്കുമായി പുതിയ വാഹനം എത്തി. നഗരസഭ ചെയർപേഴ്സൻ ബീന ജോബി വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. വാഹനങ്ങളുടെ അപര്യാപ്തത മൂലം ആരോഗ്യവിഭാഗത്തിന്‍റെ പ്രവർത്തനവും ഹരിതകർമ സേനയുടെ മാലിന്യ ശേഖരണവും അവതാളത്തിലായിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ വാഹനം വാങ്ങാൻ തീരുമാനിച്ചത്. ആരോഗ്യവിഭാഗത്തിന്‍റെ പരിശോധനകളും ഹരിതകർമ സേനയുടെ മാലിന്യ ശേഖരണവും ഇതോടെ വേഗത്തിലാകും. 'എന്‍റെ നഗരം സുന്ദര നഗരം' പദ്ധതിയുടെ ഭാഗമായി ഒമ്പതുലക്ഷം രൂപ വകയായിരുത്തിയാണ് വാഹനം വാങ്ങിയത്. നഗരസഭ സെക്രട്ടറി എസ്. ജയകുമാർ, കൗൺസിലർമാരായ പ്രശാന്ത് രാജു, തങ്കച്ചൻ പുരയിടം, ഹെൽത്ത് ഇൻസ്‌പെക്ടർ അജിത്കുമാർ, ജുവാൻ ടി.മേരി, അനുപ്രിയ, സൗമ്യ, സി.ഡി.എസ് അംഗങ്ങൾ, ഹരിതകർമ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: കട്ടപ്പന നഗരസഭയിൽ വാങ്ങിയ പുതിയ വാഹനത്തിന്‍റെ ഫ്ലാഗ്ഓഫ് ചെയർപേഴ്സൻ ബീന ജോബി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.