നിരവധി കേസുകളിലെ പ്രതി പിടിയിൽ

കട്ടപ്പന: പോക്‌സോ അടക്കം നിരവധി കേസുകളിലെ പ്രതിയെ പൊലീസ് പിടികൂടി. കമ്പംമെട്ട് കൂട്ടാര്‍ ഈറ്റക്കാനം ചെരുവിള പുത്തന്‍വീട്ടില്‍ താമസിക്കുന്ന ഷാജിയാണ്​ (46) അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി കൂട്ടാറിലെ ഭാര്യവീട്ടിലാണ്​ താമസം. തൃശൂര്‍ ചുവന്നമണ്ണ് ഭാഗത്ത് ബിവറേജ് ഔട്ട്​ലെറ്റ് കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്. കേസില്‍ ഇയാള്‍ക്കെതിരെ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് വിവരം കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന് തൃശൂര്‍ പൊലീസ് കൈമാറിയിരുന്നു. തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചുവന്ന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന്​ പൊലീസ്​ പറഞ്ഞു. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസും കമ്പംമെട്ട് സ്‌റ്റേഷനില്‍ പോക്‌സോ കേസും നിലവിലുണ്ട്. കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പീച്ചി പൊലീസിനു കൈമാറി. എസ്.ഐ സജിമോന്‍ ജോസഫ്, സി.പി.ഒമാരായ ജോബിന്‍ ജോസ്, ടോണി ജോണ്‍, വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.