തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട്​: യു.ഡി.എഫ് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്​ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഇടതുമുന്നണിയിലെ തര്‍ക്കങ്ങള്‍മൂലം നെടുങ്കണ്ടം പഞ്ചായത്തില്‍ പല പദ്ധതികളുടെയും നടത്തിപ്പ് തടസ്സപ്പെട്ടിരിക്കുകയാണെന്ന്​ യു.ഡി.എഫ്​ ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടെ നടത്തിയ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അടിയന്തരമായി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഉപരോധ സമരം കെ.പി.സി.സി സെക്രട്ടറി എം.എന്‍. ഗോപി ഉദ്​ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ കെ.എന്‍. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. സേനാപതി വേണു, എം.എസ്. മഹേശ്വരന്‍, അനില്‍ കട്ടൂപ്പാറ, ശ്യാമള വിശ്വനാഥന്‍, ഷിഹാബ് ഈട്ടിക്കല്‍, തുടങ്ങിയവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.