പരിസ്ഥിതി ദിനത്തിൽ നടാൻ തൈകൾ ഒരുങ്ങുന്നു

മുട്ടം:​ ലോക പരിസ്ഥിതി ദിനത്തിൽ നടാനായി തൈകൾ പാകി മുളപ്പിച്ചുതുടങ്ങി. കണിക്കൊന്ന, മാതളം, ഇലഞ്ഞി, മണിമരുത്, മന്താരം, ചെറുനാരകം, നെല്ലി, പേരകം, ചെമ്പകം, ഈട്ടി, വാളംപളി തുടങ്ങിയ ഇനങ്ങളാണ് പാകി മുളപ്പിക്കുന്നത്. മുൻ കാലങ്ങളിൽ സോഷ്യൽ ഫോറസ്ട്രി വിഭാാം നട്ടുമുളപ്പിച്ച് എത്തിക്കുന്ന തൈകളാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ, ഇത്തവണ സോഷ്യൽ ഫോറസ്ട്രി വിത്ത് മാത്രമാണ് നൽകുക. നട്ട് മുളപ്പിക്കേണ്ട ചുമതല പഞ്ചായത്തുകൾക്കാണ്. പഞ്ചായത്തുകൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പാകി മുളപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ടുമാസമായി പഞ്ചായത്ത്തലത്തിൽ പാകി മുളപ്പിക്കുന്ന ജോലി ആരംഭിച്ചിട്ട്. ഇതുവഴി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആവശ്യത്തിന് തൊഴിൽ ലഭിക്കുന്ന സാഹചര്യവും ഉണ്ട്​. ഇഞ്ചിക്ക് വെട്ടുന്നതുപോലെ തടം ഒരുക്കിയാണ് വിത്ത് പാകുന്നത്. തൈ ശരാശരി വലുപ്പം ആകുമ്പോൾ ചെറിയ പ്ലാസ്റ്റിക് കവറിലേക്ക് മാറ്റും. ശേഷം ജൂൺ അഞ്ചിന്​ പൊതുജനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കുമായി വിതരണം ചെയ്യും. ആയിരക്കണക്കിന് തൈകളാണ് മുട്ടം പഞ്ചായത്തിന്‍റെയും സോഷ്യൻ ഫോറസ്ട്രി ഡിപ്പാർട്മെന്‍റി​ന്‍റെയും നേതൃത്വത്തിൽ മുട്ടം മാത്തപ്പാറയിലെ എം.വി.ഐ.പി വക സ്ഥലത്ത് മുളപ്പിക്കുന്നത്. നിലവിൽ കുറച്ച് ഇനങ്ങൾ മാത്രമാണ് ഇവിടെ മുളപ്പിച്ചിട്ടുള്ളത്. ഇത് പാകമാകുന്നതോടെ കൂടുതൽ ഇനങ്ങൾ പാകും. tdl mltm മുട്ടം മാത്ത പാറയിൽ ഒരുക്കുന്ന തൈകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.