ഉപ്പുതോട് പള്ളി തിരുനാൾ ഇന്ന്​ മുതൽ

ചെറുതോണി: ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾ വെള്ളിയാഴ്ച മുതൽ മൂന്നു ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച രാവിലെ 10 ന് പള്ളിയുടെ നേതൃത്വത്തിൽ നിർമിച്ച് നൽകുന്ന വീടിന്‍റെ വെഞ്ചെരിപ്പ് നടക്കും. ശനിയാഴ്ച രാവിലെ എട്ടിന് കൊടിയേറ്റ്. ഫാ. ഡോ. അലക്സ് വേലച്ചേരിൽ സന്ദേശം നൽകും. കാറ്റിൽ വീട്​ തകർന്നു ചെറുതോണി: ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീണ്​ വീട് ഭാഗികമായി തകർന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് 12 ാം വാർഡിൽ പുന്നയാർ കീഴങ്ങാനം ഇലവുങ്കൽ മനോജിന്റെ വീടാണ് തകർന്നത്. മേൽക്കൂര പൂർണമായും തകർന്നു. പിൻവശത്തെ ആസ്ബസ്​റ്റോസ് ഷീറ്റുകൾ ഉൾപ്പെടെ കാറ്റിൽ പറന്നു. സംഭവം നടക്കുമ്പോൾ വീട്ടിലാരും ഉണ്ടായിരുന്നില്ല. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വേനൽമഴ നിരവധി പേരുടെ കൃഷികൾക്കും നാശം വിതച്ചു. ---------- ഫോട്ടോ TDL Veedu മനോജിന്‍റെ വീട് ഭാഗികമായി തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.