കോമ്പയാര്‍ സെന്റ്​ തോമസ്​ സ്​കൂളിന്​ നേട്ടം

നെടുങ്കണ്ടം: ഉപജില്ല വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയില്‍ വരുന്ന വിവിധ സ്‌കൂളുകളുടെ നടപ്പ് അക്കാദമിക വര്‍ഷത്തെ മികവ്​ പ്രവർത്തനങ്ങളുടെ മത്സരത്തില്‍ കോമ്പയാര്‍ സെന്‍റ്​ തോമസ് സ്​കൂള്‍ ഒന്നാംസ്ഥാനം നേടി. കോവിഡ്​ പ്രതിസന്ധിക്കുശേഷം സ്‌കൂള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്​. വിവിധ പഠനപ്രവര്‍ത്തനങ്ങള്‍, പഠനവിടവ് പരിഹരിക്കല്‍, വിദ്യാലയത്തിലെ സാമൂഹ്യ ഇടപെടല്‍, ദിനാചരണങ്ങള്‍ സംഘടിപ്പിക്കല്‍, കുട്ടികളെ തിരികെ സ്‌കൂളിലേക്ക് ആകര്‍ഷിക്കാന്‍ നടപ്പാക്കിയപ്രവര്‍ത്തനങ്ങള്‍, കായികക്ഷമത മാനസിക ഉല്ലാസപ്രവർത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ്​ അവാര്‍ഡിന് തെരഞ്ഞെടുത്തത്. തൊടുപുഴയില്‍ വെള്ളിയാഴ്ച നടക്കുന്ന ജില്ലതല മികവ്​മത്സരത്തില്‍ പങ്കെടുക്കാനും ഇവർ അർഹരായി. പ്രഥമ അധ്യാപകന്‍ ബിജുജോര്‍ജിന്റെ നേതൃത്വത്തിലെ അധ്യാപകരെ പഞ്ചായത്ത്​ പ്രസിഡന്റ് ശോഭന വിജയന്‍ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.