സീനിയർ ഹാൻഡ്ബാൾ; ജില്ലയിൽനിന്ന്​ അഞ്ചുപേർ

തൊടുപുഴ: ദേശീയ സീനിയർ ഹാൻഡ്​ ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് ജില്ലയിൽനിന്ന് അഞ്ചുപേരെ തെരഞ്ഞെടുത്തു. വി.എച്ച്. മുഹമ്മദ്, വി.എം. അനീഷ്, മുഹമ്മദ് അജ്മൽ, അശ്വിൻ സത്യൻ, ആസിഫ് അനസ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ ജില്ല ടീം സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. ഇളംദേശം സ്വദേശിയായ വി.എച്ച്. മുഹമ്മദ് കേരള പൊലീസ്​ ടീം അംഗമാണ്. തൊടുപുഴ കോലാനി സ്വദേശി വി.എം. അനീഷ്, ജില്ല പൗൾട്രി ഫാം താൽക്കാലിക ജീവനക്കാരനാണ്. ഇടവെട്ടി സ്വദേശി മുഹമ്മദ് അജ്മൽ ജില്ല പൊലീസ്​ ടീം അംഗമാണ്. കുമാരമംഗലം നദേശി അശ്വിൻ സത്യൻ ന്യൂമാൻ കോളജ്​ മൂന്നാംവർഷ ബിരുദ വിദ്യാർഥിയും ആസിഫ് അനസ് അടിമാലി സ്വദേശിയും നിർമല കോളജ് മൂന്നാംവർഷ ബിരുദ വിദ്യാർഥിയുമാണ്. ചിട്ടയായ പരിശീലനമാണ് മികച്ച നേട്ടത്തിന് പിന്നിലെന്ന് ജില്ല സെക്രട്ടറി അൻവർ ഹുസൈൻ പറഞ്ഞു. ---- എം.ജി വടംവലി​; ന്യൂമാൻ കോളജ് ചാമ്പ്യന്മാർ തൊടുപുഴ: കാഞ്ഞിരപ്പള്ളി സെന്‍റ്​ ഡൊമിനിക്​​ കോളജിൽ നടന്ന എം.ജി സർവകലാശാല വടംവലി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ തൊടുപുഴ ന്യൂമാൻ കോളജ് ചാമ്പ്യന്മാരായി. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് തുടർച്ചയായി മൂന്നാംതവണയും ഒരു കോളജ് ചാമ്പ്യൻഷിപ് കരസ്ഥമാക്കുന്നത്. പരിശീലകനായ സേവി കുര്യന്‍റെയും കായികാധ്യാപകൻ എബിൻ വിൽസന്‍റെയും നേതൃത്വത്തിലാണ് നേട്ടം കൈവരിച്ചത്. ഹാട്രിക് നേട്ടം കൈവരിച്ച ടീം അംഗങ്ങളെ കോളജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, വൈസ്​ പ്രിൻസിപ്പൽ ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. പോൾ കാരക്കോമ്പിൽ തുടങ്ങിയവർ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.