സ്​പെഷൽ സ്കൂളിൽ പച്ചക്കറി വിളവെടുപ്പ്

കട്ടപ്പന: വള്ളക്കടവ് സ്നേഹസദൻ നടന്നു. കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറികൃഷി വികസന പദ്ധതിയിൽപെടുത്തിയാണ് കൃഷി നടത്തിയത്. 60 ദിവസംകൊണ്ട് 100 ശതമാനം വിളവാണ് ലഭിച്ചത്. ബ്രോക്കോളി, കാബേജ്, ചൈനീസ് കാബേജ്, പാവൽ, പടവലം, പച്ചമുളക്, ബീൻസ്, വഴുതന, ഉള്ളി, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവയാണ്​ വിളവെടുപ്പിന് പാകമായത്. വിളവെടുത്ത പച്ചക്കറികൾ ആവശ്യക്കാർക്ക് യഥേഷ്ടം വാങ്ങാനും കൃഷി വകുപ്പ് അവസരമൊരുക്കി. ---------- ഫോട്ടോ. വള്ളക്കടവ് സ്നേഹസദൻ സ്​പെഷൽ സ്കൂളിൽ നടന്ന പച്ചക്കറി വിളവെടുപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.