കാഞ്ഞാർ: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. മൂലമറ്റം എ.കെ.ജി ഭാഗത്ത് താമസിക്കുന്ന പാറയിൽമഠം ശ്യാം (26), കാഞ്ഞാർ കട്ടയ്ക്കൽ ജോസ് തോമസ് (50) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞാർ ടൗണിന് സമീപമായിരുന്നു അപകടം. മുലമറ്റം ഭാഗത്തുനിന്ന് വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. ശ്യാമിന്‍റെ കാലിന് സാരമായി പരിക്കേറ്റു. മൂലമറ്റം അഗ്നിരക്ഷാസേനയുടെ ആംബുലൻസ് എത്തിയാണ് ശ്യാമിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജോസ് തോമസിനെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. കാഞ്ഞാർ പൊലീസ് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.