പ്രതീകാത്മക ചിത്രം

മീ​ന​ച്ചി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി; പൈ​പ്പ് സ്ഥാ​പി​ക്ക​ൽ പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു

മു​ട്ടം: മീ​ന​ച്ചി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ൽ ഉ​ൾ​പ്പെ​ടെ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ 13 പ​ഞ്ചാ​യ​ത്തി​ലേ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള പ​ദ്ധ​തി​യാ​ണ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

മ​ല​ങ്ക​ര പാ​ർ​ക്കി​ന് സ​മീ​പം മോ​ട്ടോ​ർ സ്ഥാ​പി​ച്ച് നീ​ലൂ​രി​ന് സ​മീ​പം ബൂ​സ്റ്റി​ങ് സ്റ്റേ​ഷ​നും ടാ​ങ്കും നി​ർ​മി​ച്ചാ​യി​രു​ന്നു പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട​ത്. ഇ​തി​നാ​യി പാ​ർ​ക്ക് മു​ത​ൽ കോ​ട​തി ക​വ​ല വ​രെ​യും തോ​ട്ടും​ക​ര മു​ത​ൽ വ​ള്ളി​പ്പാ​റ വ​രെ​യും ഒ​രു മീ​റ്റ​ർ വ്യാ​സ​മു​ള്ള പൈ​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, തോ​ട്ടും​ക​ര​യി​ൽ​നി​ന്ന് കോ​ട​തി ക​വ​ല​യി​ലേ​ക്ക് പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. മു​ട്ടം ടൗ​ൺ ഒ​ഴി​വാ​ക്കി മാ​ത്ര​മേ പൈ​പ്പി​ടാ​ൻ അ​നു​വ​ദി​ക്കൂ എ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും നി​ല​പാ​ട്. ഇ​ത് പ്ര​കാ​രം പ​ര​പ്പാ​ൻ​തോ​ട് വ​ഴി​യും തോ​ട് പു​റ​മ്പോ​ക്ക് വ​ഴി​യും പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ ആ​ലോ​ചി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. മ​ല​ങ്ക​ര പാ​ർ​ക്കി​ന് സ​മീ​പം മോ​ട്ടോ​ർ പു​ര​യും മോ​ട്ടോ​റു​ക​ളും സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ലും ഇ​തി​ന്റെ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ഇ​ഴ​ഞ്ഞു​നീ​ങ്ങി പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം

ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് മീ​ന​ച്ചി​ൽ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ആ​രം​ഭി​ച്ച​ത്. ശേ​ഷം പ​ല​ത​വ​ണ മു​ട​ങ്ങു​ക​യും നാ​ട്ടു​കാ​ർ ത​ട​യു​ക​യും ചെ​യ്തി​രു​ന്നു.

ടൗ​ൺ ഒ​ഴി​വാ​ക്കി പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന് തോ​ട് പു​റ​മ്പോ​ക്ക് അ​ള​ന്ന് കു​റ്റി​യ​ടി​ച്ചി​രു​ന്നു. ഇ​ത് പ്ര​കാ​രം തോ​ട്ടും​ക​ര കോ​ള​നി​യി​ലെ നി​ര​വ​ധി വീ​ടു​ക​ളു​ടെ മു​റ്റ​ത്തു​കൂ​ടി പൈ​പ്പ് സ്ഥാ​പി​ക്കേ​ണ്ടി​വ​രും. നി​ര​വ​ധി​യാ​ളു​ക​ളു​ടെ കൈ​വ​ശ​ഭൂ​മി​യി​ലും കു​റ്റി സ്ഥാ​പി​ച്ചി​രു​ന്നു. കു​റ്റി​യ​ടി​ക്കാ​ൻ റ​വ​ന്യൂ, വാ​ട്ട​ർ അ​തോ​റി​റ്റി, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്ത് എ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടു​ക​യും സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. തോ​ട്ടി​ൽ തൂ​ണു​ക​ൾ സ്ഥാ​പി​ച്ച് അ​തു​വ​ഴി പൈ​പ്പ് കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ റ​വ​ന്യൂ, ജ​ല​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തോ​ട്ടും​ക​ര​യി​ൽ എ​ത്തി​യ​പ്പോ​ൾ മാ​ത്ര​മാ​ണ് തോ​ട് പു​റ​മ്പോ​ക്ക് വ​ഴി​യാ​ണ് പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ നീ​ക്ക​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ പോ​ലും അ​റി​യു​ന്ന​ത്. ഇ​തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ശ​ങ്ക​യി​ലാ​യി. ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​ദ്ര​വ​മാ​കു​ന്ന രീ​തി​യി​ൽ പു​റ​മ്പോ​ക്ക് വ​ഴി​യാ​ണെ​ങ്കി​ലും പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് വാ​ക്കു​ന​ൽ​കി​യാ​ണ് അ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ മ​ട​ങ്ങി​യ​ത്.

ബ​ദ​ൽ മാ​ർ​ഗ​വും തീ​രു​മാ​ന​മാ​യി​ല്ല

മു​ട്ടം ടൗ​ൺ ഒ​ഴി​വാ​ക്കി പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം മൂ​ല​മാ​ണ് ബ​ദ​ൽ മാ​ർ​ഗം തേ​ടി​യ​ത്. ടൗ​ൺ കു​ത്തി​പ്പൊ​ളി​ച്ചാ​ൽ ഗ​താ​ഗ​ത​ത്തെ​യും വ്യാ​പാ​ര​ത്തെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ടൗ​ൺ വ​ഴി പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ കു​റ​ഞ്ഞ​ത് ഒ​രു മാ​സം എ​ങ്കി​ലും വേ​ണം. ശേ​ഷം ടാ​റി​ങ് ന​ട​ത്തി പൂ​ർ​വ സ്ഥി​തി​യി​ൽ ആ​ക്കാ​ൻ മാ​സ​ങ്ങ​ളും വേ​ണ്ടി​വ​രും.

ഇ​ത് ഒ​ഴി​വാ​ക്കി തോ​ട്ടും​ക​ര കോ​ള​നി വ​ഴി​യോ പ​ര​പ്പാ​ൻ​തോ​ട് വ​ഴി​യോ തോ​ടി​ന്റെ പു​റ​മ്പോ​ക്ക് വ​ഴി​യോ പൈ​പ്പ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന സ​ർ​വ ക​ക്ഷി യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​രു​ന്നു. ഇ​ത് പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​നാ​ണ് പു​റ​മ്പോ​ക്ക് അ​ള​ന്ന​ത്. എ​ന്നാ​ൽ, പു​റ​മ്പോ​ക്ക് വ​ഴി പൈ​പ്പ് സ്ഥാ​പി​ച്ചാ​ൽ കോ​ള​നി വാ​സി​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കും. ടൗ​ൺ വ​ഴി പൈ​പ്പ് സ്ഥാ​പി​ച്ചാ​ൽ വാ​ഹ​ന യാ​ത്രി​ക​രെ​യും വ്യാ​പാ​രി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കും. ഇ​താ​ണ് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വൈ​കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Tags:    
News Summary - Drinking water project in Meenach; Pipe installation stalled halfway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.