മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ ക​ർ​പ്പൂ​ര​ക്കൊ​ടി ഭാ​ഗ​ത്ത് പ​ട​ർ​ന്നു​പി​ടി​ച്ച കാ​ട്ടു​തീ

മ​റ​യൂ​ർ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​യാ​യി കാ​ട്ടു​തീ; ഹെ​ക്ട​ർ​ക​ണ​ക്കി​ന് വ​ന​ഭൂ​മി ക​ത്തി​ന​ശി​ച്ചു

മ​റ​യൂ​ർ: വേ​ന​ൽ​ചൂ​ട് ക​ത്തി​യാ​ളു​ന്ന​തി​നി​ടെ മ​റ​യൂ​ർ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​യാ​യി കാ​ട്ടു​തീ വ്യാ​പ​കം. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലും വ​ട്ട​വ​ട​യി​ലും സ്വ​കാ​ര്യ ഭൂ​മി​യും വ​ന​മേ​ഖ​ല​യും വ്യാ​പ​ക​മാ​യി ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം കാ​ന്ത​ല്ലൂ​ർ അ​ഞ്ചു​നാ​ട് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സ് കാ​മ്പ​സി​ലേ​ക്ക് തീ ​പ​ട​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ സ​മീ​പ​ത്തെ കാ​ര​യൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച കാ​ട്ടു​തീ​യാ​ണ് ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ച​തോ​ടെ കോ​ള​ജ് കാ​മ്പ​സി​ലേ​ക്ക് വ്യാ​പി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന് പു​റ​ത്തു​ള്ള സ​ർ​വി​സ് വ​യ​റു​ക​ൾ​ക്കാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ, പ​ഴ​യ ക​സേ​ര​ക​ൾ, ടെ​റ​സി​ന് മു​ക​ളി​ൽ കി​ട​ന്ന ക​രി​യി​ല​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് തീ ​പ​ട​ർ​ന്നു. കു​ടി​വെ​ള്ള പൈ​പ്പു​ക​ളും ക​ത്തി​ന​ശി​ച്ചു. കാ​മ്പ​സി​നു​ള്ളി​ൽ 150ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. തീ ​കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും വെ​ള്ള​മെ​ത്തി​ച്ച് തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചു. മ​റ​യൂ​ർ പൊ​ലീ​സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി തീ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ തീ​ർ​ഥ​മ​ല, പെ​ര​ടി​പ്പ​ള്ളം, കാ​ര​യൂ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും വ്യാ​പ​ക​മാ​യി കാ​ട്ടു​തീ പ​ട​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ഹെ​ക്ട​ർ​ക​ണ​ക്കി​ന് വ​ന​ഭൂ​മി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ത്തി​ന​ശി​ച്ചു.

ഓ​രോ വ​ർ​ഷ​വും കാ​ട്ടു​തീ നി​യ​ന്ത്ര​ണ​ത്തി​നാ​യി വ​നം​വ​കു​പ്പ് വ​ൻ​തു​ക ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ ന​ട​പ​ടി​ക​ൾ ഇ​ല്ലാ​ത്ത​തി​ന്റെ തെ​ളി​വാ​ണ് ജൈ​വ​വൈ​വി​ധ്യ​ത്തി​ന് വ​രു​ന്ന വ​ൻ ന​ഷ്ട​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2022ലെ ​ജൈ​വ​വൈ​വി​ധ്യ കൃ​ഷി​ക്കു​ള്ള മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച കോ​ള​ജാ​ണി​ത്. അ​തി​നാ​ൽ ത​ന്നെ കാ​മ്പ​സി​ന് ചു​റ്റും ജൈ​വ​വൈ​വി​ധ്യ കൃ​ഷി ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - Forest fire causes concern in Marayur area; Hectares of forest land destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.