അടിമാലി: കല്ലാര്‍-കൂമ്പന്‍പാറ ബൈപാസ് എട്ടേക്കര്‍ മുതല്‍ പഴയരിപ്പടി വരെ തകര്‍ന്നുകിടക്കുന്നത് യാത്രക്ലേശം വര്‍ധിപ്പിക്കുന്നു. ടാറിങ് ജോലി നടക്കാതെ റോഡിലെ കല്ലുകള്‍ ഇളകിയതോടെ ഇതുവഴിയുള്ള യാത്ര അത്യന്തം ദുഷ്കരമാണ്. ഒരു കിലോമീറ്ററോളം വരുന്ന ഭാഗത്തെ റോഡാണ് നിര്‍മാണം കാത്തുകിടക്കുന്നത്. ശോച്യാവസ്ഥയിലായ റോഡിൽ ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മൂന്നാര്‍ ഭാഗത്തേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങളും എളുപ്പമാര്‍ഗമെന്ന നിലയില്‍ ഇതുവഴിയെത്താറുണ്ട്. കൂടാതെ നിരവധി ഓട്ടോറിക്ഷകളും മറ്റ് ചെറുവാഹനങ്ങളും ഈ ബൈപാസിലൂടെ കടന്നുപോകുന്നു. റോഡിന്‍റെ ശോചന്യാവസ്ഥ പലപ്പോഴും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് ഇടയാക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. ടാറിങ് ജോലി നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഈ ബൈപാസിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ പ്രധാന ആവശ്യം. idl adi 2 road ചിത്രം: കല്ലാര്‍-കൂമ്പന്‍പാറ ബൈപാസ് തകർന്നനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.