പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ​ത്തി​യ പ്ര​കൃ​തി​സ്നേ​ഹി​ക​ളു​ടെ സം​ഘം

അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളെ പി​ഴു​തെ​റി​ഞ്ഞ് പ്ര​കൃ​തി​സ്നേ​ഹി​ക​ളു​ടെ സം​ഘം

കു​മ​ളി: വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലെ ജൈ​വ​വൈ​വി​ധ്യ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളെ നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നാ​യി പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ ഇ​ക്കോ റെ​സ്റ്റോ​റേ​ഷ​ൻ ദ്വി​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ‘എ​ർ​ത്തി​ങ് നേ​ച്ച​ർ ഫൗ​ണ്ടേ​ഷ​ൻ’ എ​ന്ന എ​ൻ.​ജി.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള 27 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ക്യാ​മ്പ് പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ. ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന്യ​ജീ​വി​ക​ളു​ടെ ആ​ഹാ​ര​ശൃം​ഖ​ല​യെ​യും ത​ദ്ദേ​ശീ​യ സ​സ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ​യും ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന സെ​ന്ന, യു​പ്പ​റ്റോ​റി​യം, ര​ക്ത​പു​ഷ്പം, സിം​ഗ​പ്പു​ർ ഡെ​യ്‌​സി തു​ട​ങ്ങി​യ അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളാ​ണ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ വ​ന​ത്തി​നു​ള്ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത​ത്. പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും എ​ർ​ത്തി​ങ് നേ​ച്ച​ർ ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Nature lovers' group uproots invasive plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.