മു​ല്ല​യാ​റി​ലെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ ക​ര​ടി​ക്കു​ട്ടി​ക​ൾ

വീ​ടി​നു ചു​റ്റും ‘കു​ടും​ബ​സ​മേ​തം’ ക​ര​ടി​ക​ൾ; ഭ​യ​ന്നു വി​റ​ച്ച് വീ​ട്ട​മ്മ

കു​മ​ളി: വീ​ടി​ന്​ സ​മീ​പം രാ​ത്രി​യി​ൽ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട്, ഇ​ത് എ​ന്താ​ണെ​ന്ന​റി​യാ​ൻ സ്ഥാ​പി​ച്ച കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് ഭ​യ​ന്നു വി​റ​ച്ച് വീ​ട്ട​മ്മ. ഒ​ന്നി​ന്​ പി​റ​കെ ഒ​ന്നാ​യി അ​ഞ്ച്​ ക​ര​ടി​ക​ൾ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങി ചു​റ്റി​ന​ട​ക്കു​ന്ന ദൃ​ശ്യ​മാ​ണ് സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ​ത്.

പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തോ​ട്​ ചേ​ർ​ന്ന മു​ല്ല​യാ​റി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് കു​ടും​ബ​സ​മേ​തം ക​ര​ടി​യെ​ത്തു​ന്ന​ത്. ഇ​വി​ടെ താ​മ​സി​ക്കു​ന്ന മു​ല്ല​യാ​ർ സ്വ​ദേ​ശി പ​ത്മ​രാ​ഗം വീ​ട്ടി​ൽ ഇ​ന്ദു​ലേ​ഖ ര​തീ​ഷി​ന്‍റെ വീ​ട്ടു മു​റ്റ​ത്താ​ണ് ക​ര​ടി​ക്കൂ​ട്ടം എ​ത്തു​ന്ന​ത്.

മാ​താ​പി​താ​ക്ക​ളാ​യ ര​ണ്ട് ക​ര​ടി​ക​ൾ​ക്കൊ​പ്പം മൂ​ന്ന് കു​ട്ടി​ക്ക​ര​ടി​ക​ളു​മാ​ണ് രാ​ത്രി​യാ​കു​മ്പോ​ൾ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.45ഓ​ടെ ര​ണ്ട് കു​ട്ടി​ക​ൾ മാ​ത്രം വീ​ടി​നു ചു​റ്റും ന​ട​ന്ന ശേ​ഷം മ​ട​ങ്ങി പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ഇ​ന്ദു​ലേ​ഖ​യു​ടെ വീ​ടി​ന്​ സ​മീ​പം ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ നാ​ൽ​പ്പ​ത് ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ലം കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്നു​ണ്ട്. ഇ​തി​നു​ള്ളി​ലെ പാ​റ​യു​ടെ ഇ​ട​യി​ലാ​ണ് കാ​ടി​റ​ങ്ങി വ​ന്ന ക​ര​ടി കു​ടും​ബ​ത്തി​ന്റെ വാ​സം.

പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ​നി​ന്ന്​ വ​ന്യ​ജീ​വി​ക​ൾ നാ​ട്ടി​ലേ​ക്കി​റ​ക്കാ​തി​രി​ക്കാ​ൻ വൈ​ദ്യു​തി വേ​ലി​ക​ൾ നി​ർ​മി​ച്ചി​രു​ന്നു. ഇ​ത് നി​ർ​മി​ക്കും മു​മ്പേ​യാ​ണ് കാ​ടി​റ​ങ്ങി​യ ക​ര​ടി​ക​ൾ കാ​ടു​പി​ടി​ച്ച കൃ​ഷി​യി​ട​ത്തി​ൽ വാ​സം തു​ട​ങ്ങി​യ​തെ​ന്നാ​ണ് വ​ന​പാ​ല​ക​ർ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് നി​രീ​ക്ഷി​ക്കാ​നും കൂ​ടു​ക​ളി​ൽ കെ​ണി​യൊ​രു​ക്കി ക​ര​ടി​ക​ളെ പി​ടി​കൂ​ടി വ​ന​മേ​ഖ​ല​ക്കു​ള്ളി​ലേ​ക്ക് തി​രി​കെ വി​ടാ​നു​മാ​ണ് വ​നം വ​കു​പ്പി​ന്റെ നീ​ക്കം.

Tags:    
News Summary - 'Family' bears surround the house; housewife flees in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.