പ്രതീകാത്മക ചിത്രം

ഭൂ​മി ത​രം​മാ​റ്റം; ഇ​ടു​ക്കി​യി​ൽ കാ​ത്തി​രി​ക്കു​ന്ന​ത് 3000ത്തി​ലേ​റെ അ​പേ​ക്ഷ​ക​ർ

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ ഭൂ​മി ത​രം മാ​റ്റു​ന്ന​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​ത് 3290 അ​പേ​ക്ഷ​ക​ർ. ജി​ല്ല​യി​ലെ ദേ​വി​കു​ളം, തൊ​ടു​പു​ഴ ആ​ർ.​ഡി.​ഒ ഓ​ഫി​സു​ക​ളു​ടെ പ​രി​ധി​യി​ലാ​യു​ള്ള അ​ഞ്ച് താ​ലൂ​ക്കു​ക​ളി​ലാ​യാ​ണ് ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ൾ തീ​രു​മാ​നം കാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ രേ​ഖ​യി​ൽ നി​ലം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​മി​യി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ അ​ത് പു​ര​യി​ട​മാ​ക്കി ത​രം മാ​റ്റ​ണം. അ​തു​കൊ​ണ്ടു​ത​ന്നെ വീ​ട് നി​ർ​മാ​ണ​മ​ട​ക്കം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ‍യി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​രും നി​ര​വ​ധി​യാ​ണ്.

റ​വ​ന്യൂ വ​കു​പ്പി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ത​രം​മാ​റ്റ​ത്തി​നാ​യി കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​രു​ള്ള​ത് തൊ​ടു​പു​ഴ ആ​ർ.​ഡി ഓ​ഫി​സ് പ​രി​ധി​യി​ലാ​ണ്. തൊ​ട്ട് പി​ന്നി​ലാ​യി ദേ​വി​കു​ള​വു​മു​ണ്ട്. ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ത്തി​നി​ടെ കൂ​ടു​ത​ൽ ഭൂ​മി ത​രം​മാ​റ്റി​യ​തും തൊ​ടു​പു​ഴ താ​ലൂ​ക്കി​ലാ​ണ്. പീ​രു​മേ​ട്, ഇ​ടു​ക്കി, ഉ​ടു​മ്പ​ഞ്ചോ​ല, ദേ​വി​കു​ളം താ​ലൂ​ക്കു​ക​ളി​ലും ഹെ​ക്ട​ർ ക​ണ​ക്കി​ന് ഭൂ​മി ഇ​തി​നോ​ട​കം ത​രം​മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

മു​ത​ലെ​ടു​ക്കാ​ൻ ഇ​ട​നി​ല​ക്കാ​രും

ഭൂ​മി ത​രം​മാ​റ്റം വേ​ഗ​ത്തി​ലാ​ക്കി ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ചി​ല മേ​ഖ​ല​ക​ളി​ൽ ഇ​ട​നി​ല​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​ന​വു​മു​ണ്ട്. നേ​ര​ത്തെ ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന​ട​ക്കം ഇ​ത്ത​രം ഇ​ട​നി​ല​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​തി​ക​ളു​യ​ർ​ന്നി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ഇ​ട​നി​ല​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​നം മ​ന്ദീ​ഭ​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ഞ്ഞ​തോ​ടെ വീ​ണ്ടും ഇ​ത്ത​ര​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. റ​വ​ന്യൂ വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ന്തു​ണ ഇ​വ​ർ​ക്കു​ണ്ടെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. അ​പേ​ക്ഷ​ക​ളി​ൽ കാ​ല​താ​മ​സം വ​രു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് പ്ര​ത്യേ​ക കാ​മ്പ​യി​ൻ ന​ട​ത്തി​യി​രു​ന്നു.

ആ​ശ്വാ​സ​മാ​യ​ത് നി​ര​വ​ധി പേ​ർ​ക്ക്

റ​വ​ന്യൂ രേ​ഖ​ക​ളി​ലെ അ​പാ​ക​ത​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ നി​ര​വ​ധി പേ​ർ​ക്കാ​ണ് ത​രം​മാ​റ്റം ആ​ശ്വാ​സ​മേ​കു​ന്ന​ത്. ഭൂ​രേ​ഖ​ക​ളി​ൽ നി​ലം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തു​മൂ​ലം വീ​ടെ​ന്ന സ്വ​പ്നം പ്ര​തി​സ​ന്ധി​യി​ലാ​യ​വ​ർ​ക്കും മ​റ്റ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ്സം നേ​രി​ട്ട​വ​ർ​ക്കും ഇ​ത് വ​ഴി പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ത​രം മാ​റ്റാ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന ഭൂ​മി 25 സെ​ന്റി​ന് താ​ഴെ​യാ​ണെ​ങ്കി​ൽ സൗ​ജ​ന്യ​മാ​യാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ. അ​തി​ന് മു​ക​ളി​ൽ ഒ​രേ​ക്ക​ർ വ​രെ​യു​ള്ള ഭൂ​മി​ക്ക് ന്യാ​യ​വി​ല​യു​ടെ 20 ശ​ത​മാ​നം ഫീ​സ​ട​ക്ക​ണം.

Tags:    
News Summary - Land transfer; More than 3000 applicants waiting in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.