കുമളി: സി.പി.എം ജില്ല സമ്മേളനത്തിന് തിങ്കളാഴ്ച കുമളിയിൽ തുടക്കമാകും. രാവിലെ ഒമ്പതിന് എ.കെ. ദാമോദരൻ നഗറിൽ (ഹോളിഡേ ഹോം) പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, കെ.ജെ. തോമസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് അഞ്ചിന് ബസ്സ്റ്റാൻഡിലെ പൊതുസമ്മേളന നഗറിൽ ടൂറിസം സെമിനാർ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുൻ എം.പി ജോയ്സ് ജോർജ് വിഷയം അവതരിപ്പിക്കും. ബുധനാഴ്ച വൈകീട്ട് മൂന്നിന് അഭിമന്യു നഗറിൽ (കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്) പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുമളി, പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പീരുമേട് ഏരിയ കമ്മിറ്റി ആദ്യമായാണ് ജില്ല സമ്മേളനത്തിന് നേതൃത്വം വഹിക്കുന്നത്. സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള പതാക, കൊടിമരം ദീപശിഖാ ജാഥകൾ ഞായറാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തി. ......... cap: സി.പി.എം ജില്ല സമ്മേളനത്തിന്റെ പൊതുസമ്മേളനം നടക്കുന്ന കുമളി പഞ്ചായത്ത് ബസ് സ്റ്റാൻഡിന്‍റെ കവാടം .......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.