ക്രിസ്മസ് ആഘോഷിച്ച്​ മലയോരം

കട്ടപ്പന: ഹൈറേഞ്ചിലെ ക്രൈസ്തവ വിശ്വസികൾ ക്രിസ്മസ് ആഘോഷിച്ചു. കട്ടപ്പന, വെള്ളയാംകുടി, ഇരട്ടയാർ, പുളിയന്മല, അണക്കര, വള്ളക്കടവ്, കാഞ്ചിയർ, ഉപ്പുതറ, ചപ്പാത്ത്, വാഴവര, തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ കത്തോലിക്ക ദേവാലയങ്ങളിൽ പാതിരകുർബാനയും ഉണ്ണിയേശുവി​ൻെറ തിരു ജനനത്തെ അനുസ്മരിക്കുന്ന തിരുക്കർമങ്ങളും നടന്നു. കട്ടപ്പന സൻെറ്​ ജോർജ് ഫൊറോന ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, ഫാ. ജോബിൻ നിരപ്പേൽ, ഫാ. ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ നേതൃത്വം നൽകി. ദേവാലയങ്ങളിൽ പുൽക്കൂട്​ ഒരുക്കിയും കരോൾ ഗാന, പപ്പാ മത്സരങ്ങളും നടത്തിയും ക്രിസ്മസിനെ വരവേറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ ഈവർഷം പടക്കം പൊട്ടിക്കലും പൂത്തിരി കത്തിക്കലും ആഘോഷത്തി​ൻെറ പൊലിമ വർധിപ്പിച്ചു. ഫോട്ടോ. കട്ടപ്പന സൻെറ്​ ജോർജ് ഫൊറോന ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് ഫാ. വിൽഫിച്ചൻ തെക്കേവയലിൽ നേതൃത്വം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.