മൂന്നാർ: കാട്ടാനകൾ വീണ്ടും മൂന്നാറിലെ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഞായറാഴ്ച പുലർച്ചയെത്തിയ ഒറ്റയാൻ ചൊക്കനാട് എസ്റ്റേറ്റിലെ കാർ തകർത്തു. കാട്ടാനകൾ മൂന്നാർ നിവാസികൾക്ക് ഭീഷണിയായിട്ട് മാസങ്ങളായി. ഒരാഴ്ച മുമ്പ് ടൗണിലിറങ്ങിയ കാട്ടാനക്കൂട്ടം പഴക്കട തകർത്ത് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയിരുന്നു. ഞായറാഴ്ച പുലർച്ച മൂന്നിന് ചൊക്കനാട് എസ്റ്റേറ്റിലെത്തിയ ഒറ്റയാൻ വീടിനടുത്ത് പാർക്ക് ചെയ്തിരുന്ന സതീശൻെറ കാറിൻെറ ചില്ലാണ് തകർത്തത്. മേഖലയിൽ പതിവായി ആനയിറങ്ങുന്ന സ്ഥലമാണ് ചൊക്കനാട്. ഇവിടെ കട നടത്തുന്ന പുണ്യവേലിൻെറ പലചരക്ക് കട 14 തവണയാണ് കാട്ടാനക്കൂട്ടം തകർത്തത്. ഇതുവരെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറായിട്ടില്ല. ചിത്രം 1 കാട്ടാന തകർത്ത കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.