കട്ടപ്പന: അഞ്ചുരുളി എക്കോ ടൂറിസം കേന്ദ്രത്തിൽ ഭൂമി കൈയേറി സ്വകാര്യ വ്യക്തിയുടെ അനധികൃത കെട്ടിട നിർമാണം. പൊളിക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും രാത്രിയിലടക്കം നിർമാണം തുടരുകയാണെന്നാണ് ആക്ഷേപം. കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലെ പാർക്കിങ് ഗ്രൗണ്ടിനോട് ചേർന്നാണ് ഭൂമി കൈയേറി അനധികൃതമായി നാല് ഷട്ടറുകൾ വരുന്ന കടമുറി സ്ഥാപിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാനാണ് നിർമിച്ചതെന്നാണ് പരിസരവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പിന്നീട് അനുമതി വാങ്ങാതെ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോയും നൽകി. നിർമാണം നിർത്താൻ ആവശ്യപ്പെട്ട് ആറുതവണയോളമാണ് നോട്ടീസ് നൽകിയത്. ഇതിനിടെ രോഗബാധയെ തുടർന്ന് ഇയാൾ മരിച്ചു. പിന്നീട് മകനാണ് തുടർനിർമാണം നടത്തുന്നതെന്ന് പഞ്ചായത്ത് കണ്ടെത്തി. നിർമാണം ഏഴുദിവസത്തിനകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 13ന് സെക്രട്ടറി വീണ്ടും നോട്ടീസ് നൽകിയെങ്കിലും പൊളിക്കുകയോ തുടർ നിർമാണം നിർത്തുകയോ ചെയ്തില്ല. ഫോട്ടോ. അഞ്ചുരുളി എക്കോ ടൂറിസം കേന്ദ്രത്തിൽ ഭൂമി കൈയേറി സ്വകാര്യ വ്യക്തി നിർമിക്കുന്ന കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.