ഫയർമാന്​ പരിക്കേറ്റ സംഭവം: രണ്ടുപേർ അറസ്​റ്റിൽ

വൈക്കം: വെച്ചൂർ മുച്ചൂർക്കാവ് കട്ടമടയിൽ പക്ഷിപ്പനി ബാധിത പ്രദേശത്ത് താറാവുകളെ കൊന്ന് സംസ്കരിക്കുന്നിടത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കല്ലേറിൽ വൈക്കം ഫയർ സ്​റ്റേഷനിലെ ഫയർമാൻ അരുൺ രാജിന് പരിക്കേൽക്കുകയും ഫയർഫോഴ്സ് വാഹനത്തി​ൻെറ ചില്ല് തകരുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്​റ്റിൽ. വെച്ചൂർ സ്വദേശികളായ അഖിൽ പ്രസാദ് (26), വിപിൻ (28) എന്നിവരാണ്​ പിടിയിലായത്​. ഒളിവിലായിരുന്ന ഇവരെ എസ്.ഐമാരായ അജ്മൽ ഹുസൈൻ, കെ. നാസർ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് മീനാക്ഷിപുരത്തുനിന്നാണ് അറസ്​റ്റ്​ ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. രണ്ടു പ്രതികൾ കൂടി പിടിയിലാകാനുണ്ട്. വെച്ചൂർ അച്ചിനകം സ്വദേശിയായ അനന്തു ഷാജിയും അഖിൽ പ്രസാദുമായി അടിപിടിയുണ്ടായതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. ഇവർ തമ്മിലുള്ള വിരോധം തുടരുന്നതിനിടെ അനന്തുഷാജി കട്ടമടയിൽ താറാവുകളെ കൊന്നു സംസ്കരിക്കുന്നിടത്തുണ്ടെന്നറിഞ്ഞ് അഖിൽ പ്രസാദ് സുഹൃത്തുക്കളുമായെത്തി. ഇരു വിഭാഗവും തമ്മിൽ നടന്ന വാക്കേറ്റം പിന്നീട് കല്ലേറിൽ കലാശിക്കുകയായിരുന്നു. കല്ലേറിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ഫയർമാ​ൻെറ കാലിനാണ്​പരിക്കേറ്റത്​. ഫയർഫോഴ്സി​ൻെറ പരാതിയിലാണ്​ കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.