ശബരിമല തീര്‍ഥാടനം കഴിഞ്ഞ്​ മടങ്ങിയ അച്ഛനും മകനും മർദനമേറ്റു

നാലുപേർ അറസ്​റ്റിൽ കോട്ടയം: വണ്ടി തട്ടിയതി​ൻെറ പേരില്‍ ശബരിമല തീര്‍ഥാടനം കഴിഞ്ഞെത്തിയ അച്ഛനും മകനും പട്ടാപ്പകല്‍ യുവാക്കളുടെ ക്രൂരമർദനം. തിരുവഞ്ചൂര്‍ എസ്.ആര്‍ സദനം പി.എസ്. സാബു (61), മകന്‍ അജിത് (25) എന്നിവര്‍ക്കാണ്​ മർദനമേറ്റത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്​റ്റ്​ ചെയ്​തു. എം.സി റോഡില്‍ വെള്ളിയാഴ്​ച വൈകീട്ട് 5.30നാണ്​ സംഭവം. തീര്‍ഥാടനം കഴിഞ്ഞ്​ കോട്ടയത്തെത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക്​ മടങ്ങുകയായിരുന്നു സാബുവും മകനും. നാഗമ്പടം ഭാഗത്തുനിന്ന്​ വട്ടമൂടിലേക്ക്​ തിരിയുമ്പോള്‍ എതിരേവന്ന കാറില്‍ സ്​കൂട്ടർ തട്ടി. ഇരുമുടിക്കെട്ടുമായി രണ്ടുപേരും റോഡിലേക്കുവീണു. ഇവര്‍ക്കെതിരെ അസഭ്യവര്‍ഷം മുഴക്കി കാറിലുണ്ടായിരുന്ന യുവാക്കള്‍ നാഗമ്പടം ഭാഗത്തേക്കുപോയി. അല്‍പസമയം കഴിഞ്ഞപ്പോള്‍ തിരികെയെത്തി വട്ടമൂട് പാലം ഭാഗത്തേക്കുപോയപ്പോഴും അസഭ്യവര്‍ഷം തുടര്‍ന്നു. വീണ്ടുംപോയ സംഘം അൽപസമയത്തിനകം മടങ്ങിയെത്തി സാബുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. തടയാന്‍ ചെന്ന മകനെയും മർദിച്ചു. തടയാനെത്തിയവരെയും യുവാക്കള്‍ ഭീഷണിപ്പെടുത്തി. ഓടിക്കൂടിയവര്‍ ഇതിനിടെ പൊലീസിൽ വിവരമറിയച്ചിരുന്നു. നട്ടാശ്ശേരി ഭാഗത്തേക്ക്​ പോയ സംഘം കണ്‍ട്രോള്‍ റൂം പൊലീസും ഗാന്ധിനഗര്‍ ​പൊലീസും ചേര്‍ന്നുനടത്തിയ തിരച്ചിലിലാണ്​ പിടിയിലായത്​. പരിക്കേറ്റ സാബുവിനെയും മകനെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.