തൊടുപുഴ: പി.ടി തോമസിൻെറ നിര്യാണത്തിൽ തൊടുപുഴയിൽ അനുശോചന സമ്മേളനം ചേർന്നു. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത വ്യക്തിത്വമായിരുന്നു പി.ടി. തോമസെന്ന് യോഗം അനുസ്മരിച്ചു. തൊടുപുഴ ഗാന്ധി സ്ക്വയറിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഇടുക്കി ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു അധ്യക്ഷതവഹിച്ചു. പി.ജെ ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, ഫാ. ജോസഫ് കുന്നത്ത്, മുൻ എം.എൽ.എ ജോസ് കുറ്റിയാനി, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ, എം. എസ്. മുഹമ്മദ്, പി.പി. സാനു, സി.കെ. വിദ്യാസാഗർ, നൗഫൽ കൗസരി, കെ.ഐ. ആൻറണി, സുരേഷ് ബാബു, കെ.എസ്. സിറിയക് സി.കെ. ശിവദാസ്, മാർട്ടിൻ മാണി, മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, പ്രഫ. വിൻസൻറ് മാളിയേക്കൽ, എൻ. വിനോദ്കുമാർ, എൻ.എസ്.എസ് താലൂക്ക് യൂനിയൻ കമ്മിറ്റി അംഗം എസ്. ശ്രീനിവാസൻ കോൺഗ്രസ് നേതാക്കളായ ഇബ്രാഹീംകുട്ടി കല്ലാർ, ഇ.എം. ആഗസ്തി, റോയ് കെ.പൗലോസ്, ജോയ് തോമസ്, മുൻ എം.എൽ.എ സുലൈമാൻ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. വിവിധ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. അനുസ്മരണ പ്രമേയം ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജെ. പീറ്റർ അവതരിപ്പിച്ചു. TDL PT ANUSHOCHANAM തൊടുപുഴ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന അനുശോചന സമ്മേളനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.