ക്രിസ്​മസ്​ തിരക്കിൽ നാടും നഗരവും

തൊടുപുഴ: നോമ്പാചരണത്തിന്​ സമാപനംകുറിച്ച്​ ക്രൈസ്​തവർ ഇന്ന്​ ക്രിസ്​മസ്​ ആഘോഷിക്കുന്നു. വെള്ളിയാഴ്​ച രാത്രി പള്ളികളിൽ യേശുക്രിസ്​തുവി​ൻെറ പിറവിയുടെ തിരുക്കർമങ്ങൾ നടന്നു. കോവിഡ്​ മാർഗ നിർദേശങ്ങൾ പാലിച്ച്​ വിശ്വാസികൾ പാതിരാക്കുർബാനയിലും മറ്റ്​ തിരുക്കർമങ്ങളിലും പ​ങ്കെടുത്തു. വിവിധ പള്ളികളിൽ രാത്രി കുർബാനക്കുഷേശം ക്രിസ്​മസ്​ ട്രീ, കരോൾ ഗാന മത്സരം കേക്ക്​ വിതരണം തുടങ്ങിയവ നടന്നു. ​ക്രിസ്​മസ്​ ആഘോഷിക്കാൻ വെള്ളിയാഴ്​ച വൈകീട്ടോടെ ജനങ്ങൾ വ്യപാര സ്ഥാപനങ്ങളിലേക്കിറങ്ങിയതോടെ ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം തിരക്കേറി. പലയിടങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മാർക്കറ്റുകളിലും ബേക്കറികളിലുമായിരുന്നു തിരക്ക് കൂടുതൽ​. പടക്ക വിപണിയും മത്സ്യ -മാംസ വിപണിയും സജീവമായിരുന്നു. ഒ​​ട്ടേ​റെ ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ച്​ വിവിധ വ്യാപാര ശാലകളും കച്ചവടം ഉഷാറാക്കി. ആഘോഷത്തോടനുബന്ധിച്ച്​ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള​ും ഉണർന്നിട്ടുണ്ട്​. TDL carol ക്രിസ്മസി​നോടനുബന്ധിച്ച് വെള്ളിയാഴ്​ച ​കല്ലാനിക്കൽ സൻെറ്​ ജോർജ് പള്ളിയിൽ നടന്ന ടൗൺ കരോൾ കാട്ടില്‍ ക്രിസ്മസ് ആഘോഷം നെടുങ്കണ്ടം: നെടുങ്കണ്ടം ബി.എഡ് കോളജിലെ വിദ്യാർഥികളും അധ്യാപകരും കാടിനുള്ളിൽ ക്രിസ്മസ് ആഘോഷം വേറിട്ടതാക്കി. പ്രകൃതിയോടിണങ്ങി കോളജി​ൻെറ സ്വന്തമായുള്ള കാട്ടിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ് മുഖ്യാതിഥിയായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പുലിയൂര്‍ അധ്യക്ഷതവഹിച്ചു. എം. സുകുമാരന്‍, ടി.എം. ജോണ്‍, മായ, ബാബുരാജ് ആര്‍.എല്‍.വി, ജോമോന്‍ ജോസ് തുടങ്ങിയവർ പ​െങ്കടുത്തു. എം.ജി യൂനിവേഴ്‌സിറ്റി ബി.എഡ് പരീക്ഷയില്‍ ഏഴാംറാങ്ക് നേടിയ ലിമിയ തോമസിനെ അനുമോദിച്ചു. തുടര്‍ന്ന്്് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു. idl ndk ബി.എഡ് കോളജ് വിദ്യാർഥികൾ കാടിനുള്ളില്‍ സംഘടിപ്പച്ച ക്രിസ്മസ് ആഘോഷം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.