കട്ടപ്പന: നാടും നഗരവും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. വിപണിയിൽ തിരക്ക് തുടങ്ങി. എന്തിനും ഏതിനും ഒാഫർ നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാരികൾ മത്സരിക്കുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആഘോഷങ്ങള്‍ക്ക് ഇളവ് കിട്ടിയതിൻെറ ആശ്വാസം എങ്ങുമുണ്ട്. കരോള്‍ ഗാന മത്സരങ്ങളുമായി ക്രൈസ്തവ ദേവാലയങ്ങളും സജീവമാണ്. പലയിടത്തും പ്രാരംഭ ആഘോഷ പരിപാടികളും ചടങ്ങുകളും തുടങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ട്രീയും പുല്‍ക്കൂടും അലങ്കാര വിളക്കുകളും നക്ഷത്രവെളിച്ചവമായി ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേൽക്കാൻ വീടുകൾ ഒരുങ്ങി. കോവിഡിൻെറ ഭീതി അകന്നുനിൽക്കുേമ്പാൾ വിലക്കയറ്റത്തിൻെറ ആശങ്കയാണ് ഇത്തവണ ആഘോഷങ്ങളുടെ തിളക്കം കുറക്കുന്നത്. ക്രിസ്മസ് ട്രീയും പുൽക്കൂടും മുതൽ കരോള്‍ സാമഗ്രികൾക്കും അലങ്കാര വസ്തുക്കള്‍ക്കുമെല്ലാം വില ഉയർന്നുതന്നെ. വലുപ്പമനുസരിച്ച് 2500 മുതല്‍ 10,000 രൂപ വരെയാണ് ക്രിസ്തുമസ് ട്രീയുടെ വില. ഗ്രാമപ്രദേശങ്ങളില്‍ വില പിന്നെയും കൂടും. ചെറിയ അലങ്കാര നക്ഷത്രങ്ങള്‍, ക്രിസ്മസ് അപ്പൂപ്പന്‍, വര്‍ണപ്പന്തുകള്‍, ബലൂണ്‍ എന്നിവക്കും ഇത്തവണ വില കൂടുതലാണ്. തോരണങ്ങള്‍ക്ക് 25 മുതല്‍ 100 രൂപ വരെ വിലയുണ്ട്. സാമാന്യം നീളമുള്ള എല്‍.ഇ.ഡി മാലകള്‍ക്ക് 400 മുതല്‍ 1000 രൂപ വരെ കൊടുക്കണം. ചെറിയവക്ക് 100 രൂപ മുതലാണ് വില. ക്രിസ്മസ് അപ്പൂപ്പൻെറ മുഖംമൂടിക്ക് 500 രൂപയിലധികമാണ്. വില കൂടുതലാണെങ്കിലും അലങ്കാര വസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരികൾ പറയുന്നു. അടുത്തയാഴ്ച പുതുവത്സരത്തെ വരവേൽക്കാൻ ആളുകൾ കൂടുതലായി വിപണിയിൽ എത്തുന്നത്തോടെ വില അൽപം കൂടിയേക്കാമെന്നും സൂചനയുണ്ട്. നിത്യോപയോഗ സാധനങ്ങൾക്കും പഴം, പച്ചക്കറികൾക്കും മത്സ്യം, മാംസം എന്നിവക്കും വില കൂടുതലായതിനാൽ ഇൗ ആഘോഷക്കാലത്ത് പലരുടെയും കുടുംബ ബജറ്റ് താളംതെറ്റും. കേക്ക് വിപണി സജീവം അടിമാലി: ക്രിസ്മസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേക്ക് വിപണി സജീവമാണ്. രുചിയൂറും കേക്കുകളാണ് ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് എപ്പോഴും കൊഴുപ്പേകുന്നത്. വഴിയോര കച്ചവട കേന്ദ്രങ്ങളിലും ബേക്കറികളിലും ഇതര വ്യാപാര ശാലകളിലുമെല്ലാം രുചിയുടെ വകഭേദം തീര്‍ത്ത് കേക്കുകള്‍ നിറഞ്ഞുകഴിഞ്ഞു. ക്യാരറ്റ് കേക്ക്, പൈനാപ്പിള്‍ കേക്ക്, ചോക്ലേറ്റ് കേക്ക്, മാര്‍ബിള്‍ കേക്ക് തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങൾ വിപണിയിലുണ്ടെങ്കിലും പ്ലം കേക്കിനാണ് ആവശ്യക്കാര്‍ ഏറെ. 700 ഗ്രാം കേക്കിന് 235 രൂപയാണ് ശരാശരി വില. 350 ഗ്രാമിന് 120 രൂപയും. 700 ഗ്രാം കേക്കിൻെറ കുറഞ്ഞ വില 180 രൂപയാണ്. കോവിഡ് കവര്‍ന്ന കഴിഞ്ഞ ക്രിസ്മസ് കാലത്തെ അപേക്ഷിച്ച് കേക്ക് വില്‍പനയില്‍ വര്‍ധനയുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. വരും ദിവസങ്ങളില്‍ കേക്ക് വിപണി കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ. idl adi 2 cak ചിത്രം: വില്‍പനക്കായി ഒരുക്കിയ കേക്കുകള്‍ ക്രമക്കേട് കണ്ടെത്താൻ സ്ക്വാഡ് തൊടുപുഴ: ക്രിസ്മസ്-പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേട് തടയാൻ ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പിൻെറ പ്രേത്ര്യക സ്ക്വാഡ് പരിശോധന തുടങ്ങി. അമിത വില ഈടാക്കുക, മുദ്ര പതിക്കാതെ അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, തൂക്കത്തിലും അളവിലും തട്ടിപ്പ് നടത്തുക, എം.ആർ.പി ഉൾപ്പെടെ രേഖപ്പെടുത്താത്ത പാക്കറ്റുകൾ വിൽപനക്കായി പ്രദർശിപ്പിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുക, രേഖപ്പെടുത്തിയ വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാം. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണം യഥാസമയം മുദ്രപതിപ്പിച്ചവ ആയിരിക്കണം. ഉപഭോക്താവിന് തൂക്കം കൃത്യമായി കാണാവുന്ന വിധത്തിലാകണം ത്രാസ് ഉപയോഗിക്കേണ്ടത്. പരാതികൾ അറിയിക്കാൻ: അസി. കൺട്രോളർ -തൊടുപുഴ താലൂക്ക് 8281698053, പീരുമേട് താലൂക്ക് ഇൻസ്പെക്ടർ- 8281698053, ദേവികുളം താലൂക്ക് ഇൻസ്പെകടർ-8281698055, ഇടുക്കി താലൂക്ക് ഇൻസ്പെക്ടർ- 9400064084, ഉടുമ്പൻചോല താലൂക്ക് ഇൻസ്പെക്ടർ-8281698054, ഡെപ്യൂട്ടി കൺട്രോളർ ഫ്ലയിങ് സ്ക്വാഡ്-828169805.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.