മുട്ടം: വാഴയും കപ്പയും വെട്ടിനശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം കനത്തതോടെഒത്തുതീർപ്പാക്കി. ശങ്കരപ്പിള്ളി ഭാഗത്ത് മലങ്കര ജലാശയത്തിനോട് ചേർന്ന് എം.വി.ഐ.പി വക സ്ഥലത്ത് പനയ്ക്കൽ നാരായണൻ കുഞ്ഞൻ കൃഷി ചെയ്ത വാഴയും കപ്പയുമാണ് വെട്ടിനശിപ്പിച്ചത്. കൂടാതെ ഇവ ഉണക്കിക്കളയാൻ വിഷം തളിക്കുകയും ചെയ്തു. വിഷം സമീപത്തെ കിണറ്റിൽ തെറിച്ചതിനാൽ നാട്ടുകാർ മുട്ടം പഞ്ചായത്തിൽ പരാതി നൽകി. പരാതിയെത്തുടർന്ന് കിണർ ശുചിയാക്കി നൽകാൻ ആരോപണ വിധേയന് നിർദേശം നൽകി. കുലയ്ക്കാറായ വാഴയും വിളവെടുക്കാറായ കപ്പയുമാണ് നശിപ്പിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.