ചെറുതോണി: വിവാഹപ്രായം ഉയർത്തി എന്നതുകൊണ്ട് ഇന്ത്യയിലെ സ്ത്രീകൾ സുരക്ഷിതരാകില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. സി.പി.എം നേതൃത്വത്തിൽ സംഘടിപ്പിച്ച വനിത സെമിനാർ തങ്കമണിയിൽ ഉദ്ഘാടനം െചയ്യുകയായിരുന്നു. വർഗീയതയും സ്ത്രീകൾക്കെതിരായ ക്രൂരതകളും ഇല്ലാതാക്കാനാണ് കേന്ദ്രം ആദ്യം ശ്രമിക്കേണ്ടത്. ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിൽ കുമളിയിൽ നടക്കുന്ന സി.പി.എം ജില്ല സമ്മേളനത്തിന് മുന്നോടിയായാണ് തങ്കമണിയിൽ സെമിനാർ നടത്തിയത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ജില്ല കമ്മിറ്റി അംഗം ഷൈലജ സുരേന്ദ്രൻ, സി.വി. വർഗീസ്, റോമിയോ സെബാസ്റ്റ്യൻ, പി.ബി. സബീഷ്, ലിസി ജോസ്, പ്രഭ തങ്കച്ചൻ, ഷേർളി ജോസഫ്, സുനിത സജീവ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.