കുമളി: അണക്കെട്ടിൻെറ കാര്യത്തിൽ ജനങ്ങൾക്ക് സംരക്ഷണം നൽകാൻ പിണറായി വിജയൻെറ നേതൃത്വത്തിലുള്ള സർക്കാർ പരാജയമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. മുല്ലപ്പെരിയാർ ഡാം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാരംകുന്ന് കോൺഗ്രസ് മേഖല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. സിറിയക് തോമസ്, പി.പി. റഹിം, ബിജു ദാനിയേൽ, ഷാജി പൈനേടത്ത്, പി.ആർ. അയ്യപ്പൻ, ആൻറണി കുഴിക്കാട്ട്, മുകേഷ് മോഹനൻ, ടോണി തോമസ്, ജോബി ചെമ്മല, റോബിൻ കാരയ്ക്കാട്ട്, പ്രസാദ് മാണി, മജോ കാരിമുട്ടം, ഷിബു എം.തോമസ്, പി.എൻ. സെബാസ്റ്റ്യൻ, ബിനോയി നടുപറമ്പിൽ, ജയൻ കുഴിക്കാട്ട്, ജോമോൻ മുരിയൻകാവിൽ, സണ്ണി പാറാട്ടുകുന്നേൽ, റോജോ, ജ്യോതിഷ്, ബിബിൻ, മനു എന്നിവർ പങ്കെടുത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.എം. വർഗീസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. Cap: വെള്ളാരംകുന്നിൽ നടന്ന ഉപവാസ സമരം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.