മൃഗാശുപത്രിയില്‍ ഡോക്​ടറില്ല; ക്ഷീര കർഷകർ വലയുന്നു

അധികൃതർ അറിയാൻ അടിമാലി: മച്ചിപ്ലാവില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയില്‍ സ്ഥിരം ഡോക്​ടറെ നിയമിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്ന്​ ആവശ്യം. ഏതാനും നാളുകള്‍ക്ക് മുമ്പായിരുന്നു അടിമാലിയില്‍ പ്രവര്‍ത്തിച്ചുവന്ന മൃഗാശുപത്രി മച്ചിപ്ലാവിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. കെട്ടിടവും മറ്റടിസ്ഥാന സൗകര്യവും ഒരുങ്ങിയെങ്കിലും നിലവില്‍ ആശുപത്രിയില്‍ സ്ഥിരഡോക്​ടറുടെ സേവനം ലഭ്യമല്ലെന്നാണ് പരാതി. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ഈ ആശുപത്രിയെ ആശ്രയിച്ചിരുന്ന ക്ഷീരകര്‍ഷകരാണ്​ ദുരിതത്തിലായത്​. നിരവധി ക്ഷീരകര്‍ഷകരുള്ള പ്രദേശംകൂടിയാണ് അടിമാലി, മച്ചിപ്ലാവ് മേഖല. കന്നുകാലി പരിപാലനത്തി​ൻെറ ഭാഗമായി ഇവരൊക്കെയും ആശ്രയിച്ച് പോരുന്നത് മച്ചിപ്ലാവിലെ മൃഗാശുപത്രിയെയാണ്. അടിമാലിയുടെ സമീപങ്ങളില്‍നിന്നുള്ള ആളുകളും മൃഗചികിത്സക്കായി ഇവിടെ എത്താറുണ്ട്. വിഷയത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന്​ ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ക്ഷീരകര്‍ഷകരുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ സമരം സംഘടിപ്പിച്ചിരുന്നു. മൃഗഡോക്ടറെ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് ക്ഷീരകര്‍ഷകരുടെ ഭാഗത്തുനിന്ന്​ ഉയരുന്നത്. idl adi 1 hospital news ചിത്രം: മച്ചിപ്ലാവിലെ മൃഗാശുപത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.