തൊടുപുഴ: പീരുമേട് നിയോജകമണ്ഡലത്തിലെ ഹരിതകേരളത്തിൻെറ ജല ഗുണപരിശോധന ലാബുകള്‍ തിങ്കളാഴ്ച ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. വാഗമണ്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ ലാബുകളുടെ മണ്ഡലംതല പ്രവര്‍ത്തനോദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജിത് ആര്‍. അധ്യക്ഷതവഹിക്കും. ഡോ. ജി.എസ്. മധു പദ്ധതി വിശദീകരിക്കും. പീരുമേട് മണ്ഡലത്തില്‍ കുമളി, ഏലപ്പാറ,പീരുമേട്,വണ്ടിപ്പെരിയാര്‍, കൊക്കയാര്‍ , അണക്കര പഞ്ചായത്തുകളിലെ ആറ് ഹയര്‍സെക്കൻഡറി സ്‌കൂളിലാണ് ജലഗുണ പരിശോധന ലാബുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ആയുർവേദ മെഡിക്കൽ അസോ. ജില്ല സമ്മേളനം തൊടുപുഴ: ഇടുക്കിയുടെ ഔഷധസമ്പത്ത് ആയുർവേദത്തിൻെറ സമഗ്ര വികസനത്തിന് ഉപയോഗപ്പെടുത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ്. ആയുർവേദ ഡോക്ടർമാരുടെ പൊതുസംഘടനയായ ആയുർവേദ മെഡിക്കൽ അസോ. ഓഫ് ഇന്ത്യയുടെ ജില്ല സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ഡോ. റെൻസ് പി.വർഗീസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ മുഖ്യപ്രഭാഷണം നടത്തി. ഡോ: എം.എസ്. നൗഷാദ്, ഡോ. വത്സല ദേവി, ഡോ. മാത്യൂസ് വെമ്പിള്ളി, ഡോ. സി.കെ.ഷൈലജ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം ദേശാഭിമാനി ഇടുക്കി ബ്യൂറോ ചീഫ് കെ.ടി. രാജീവിന് അസോ. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ നൽകി. പുതിയ ഭാരവാഹികളായി ഡോ. റെൻസ് പി.വർഗീസ് (പ്രസി), ഡോ. മാത്യൂസ് വെമ്പിള്ളി, ഡോ. ദീപക് സി.നായർ (വൈസ് പ്രസി) , ഡോ. അരുൺ രവി (സെക്ര), ഡോ. ആഗി മേരി , ഡോ. അജീഷ് ടി.അലക്സ് (ജോയിൻറ് സെക്രട്ടറി), ഡോ. ജോർജ് പൗലോസ് (ട്രഷറർ) , ഡോ. സി.കെ. ഷൈലജ (വനിത ചെയർപേഴ്സൻ ), ഡോ. മറീന ജോസഫ് (വനിത കൺവീനർ) , ഡോ: ശ്രദർശൻ (സി.എം. ഇ കോഓഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. TDL AYURVEDHA SAMMELANAM ആയുർവേദ മെഡിക്കൽ അസോ. ഓഫ് ഇന്ത്യയുടെ ജില്ല സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുന്നു TDL rens p vargse ഭാരവാഹികളായി െതരഞ്ഞെടുക്കപ്പെട്ട ഡോ. റെൻസ് പി.വർഗീസ് (പ്രസി) TDL arun ravi 4.ഡോ. അരുൺ രവി എം (സെക്ര)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.