കുഴിയടച്ചിട്ടും ദുരിതം മാറിയില്ല

മുട്ടം: നവീകരണത്തി​ൻെറ ഭാഗമായി മുട്ടം-നാടുകാണി റോഡിലെ കുഴികളടച്ചപ്പോൾ ഇതുവഴി യാത്ര ഇരട്ടി ദുരിതമായി. ഇരുചക്ര വാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കുമാണ് യാത്രദുരിതം. റോഡിലെ അശാസ്​ത്രീയ കുഴി നികത്തൽ പ്രവർത്തിയാണ്​ വാഹനങ്ങൾക്ക് കെണിയായത്. റോഡി​ൻെറ പൊളിഞ്ഞ ഭാഗം ചതുരാകൃതിയിലാണ് ടാറിങ് നടത്തിയിട്ടുള്ളത്. പഴയ ടാറിങ്ങിൽനിന്ന്​ ഉയരവ്യത്യാസത്തിൽ റോഡ് നവീകരിച്ചപ്പോൾ റോഡ് പലതട്ടുകളായി മാറി. അടുത്തടുത്തായി ഇത്തരത്തിൽ റോഡ് വിവിധ തട്ടുകളായതിനാൽ വാഹനങ്ങൾ ഇടിച്ചുകയറുന്നതുപോലെയാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങൾക്കാണ് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ചിലയിടത്ത് റോഡി​ൻെറ ഒരുഭാഗം ടാറിങ് നടത്തി മറുഭാഗം പഴയ ടാറിങ്ങാണ് ഉള്ളത്. ഇതുമൂലം ഈ ഭാഗത്ത് വാഹനങ്ങൾ കയറുമ്പോൾ നിയന്ത്രണം നഷ്​ടപ്പെടുന്നതു പോലെ പ്രതീതിയുണ്ടാകുന്നതായി ഡ്രൈവർമാർ പറയുന്നു. ചെറിയ കുഴികൾ നികത്താതെ വലിയ കുഴികൾ മാത്രമാണ് നികത്തുന്നത്. റോഡ് പൂർണമായും റീടാർ ചെയ്യാത്തതാണ്​ പ്രശ്‌നമായത്. സുഗമമായ ഗതാഗതത്തിന് റോഡി​ൻെറ കുഴിയടക്കൽ തടസ്സമാകുന്നതായി വ്യാപകമായ പരാതിയാണ് ഉയർന്നിരിക്കുന്നത്. tdl mltm4 അശാസ്​ത്രീയമായി കുഴിയടച്ചപ്പോൾ റോഡ് രണ്ട് തട്ടായി മാറിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.