കാംസഫ് സംസ്ഥാന സമ്മേളനം

തൊടുപുഴ: കേരള അഗ്രികൾച്ചറൽ മിനിസ്​റ്റീരിയൽ സ്​റ്റാഫ് ഫെഡറേഷൻ (കാംസഫ്​) സംസ്ഥാന സമ്മേളനം 20, 21, 22 തീയതികളിലായി തിരുവനന്തപുരം സ്​റ്റാച്യുവിലെ കെ.എം. മദനമോഹനൻ സ്മാരക സുവർണ ജൂബിലി ഹാളിൽ നടക്കും. തിങ്കളാഴ്ച ജില്ല കേന്ദ്രങ്ങളിൽ പതാക ദിനം ആചരിക്കും. ജില്ലയിൽ തൊടുപുഴ മിനി സിവിൽ സ്​റ്റേഷനിലാണ് പതാക ദിനാചരണം. അന്നേ ദിവസം സംസ്ഥാനതലത്തിൽ സ്ത്രീ അഭിമാൻ വെബിനാറും സംഘടിപ്പിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽനിന്ന്​ 20 പ്രതിനിധികളെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. ജില്ല പ്രസിഡൻറ്​ ജോമോൻ തോമസ്, സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം എ.കെ. സുഭാഷ്, സെക്രട്ടറി ബിനു വി.ജോസ്, പി.ജി. മനോജ്, സി.ജി. ആശ, കെ.ആർ. ലോമിമോൾ, മഹിത മോഹൻ, കെ.ആർ രാഹുൽ, സന്ദീപ് സദാശിവൻ, ഷാർലറ്റ് ജോൺസൺ, അലക്സ് ജോണി, സിന്ധു ജോയി എന്നിവർ സംസാരിച്ചു. പുനരധിവാസ പദ്ധതിയിൽ സഹകരിച്ചില്ല; വില്ലേജ്​ ഓഫിസർക്ക് സ്ഥലംമാറ്റം ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തി​ൻെറ പെരിയാർ വാലി പുനരധിവാസ പദ്ധതി നടത്തിപ്പിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിന് വില്ലേജ്​ ഓഫിസറെ സ്ഥലംമാറ്റി. വാത്തിക്കുടി വില്ലേജ്​ ഓഫിസർ എം.ബി. ഗോപാലകൃഷ്ണനെയാണ് അച്ചടക്കനടപടിയുടെ ഭാഗമായി രാജാക്കാട് സർവേ സൂപ്രണ്ട്​ ഓഫിസിലേക്ക് ഹെഡ് ക്ലർക്കായി സ്ഥലംമാറ്റിയത്. 2018ലെ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ വാത്തിക്കുടി പഞ്ചായത്തിലെ ഒന്നാം വാർഡിലുൾപ്പെട്ട പെരിയാർ വാലിയിലെ 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, മുഴുവൻ കുടുംബങ്ങളെയും ഈ തുക ഉപയോഗിച്ച് പുനരധിവസിപ്പിക്കാൻ സാധിക്കാതെ വന്നതോടെ സുരക്ഷിതമായ പ്രദേശത്ത് മൂന്നുസൻെറ്​ സ്ഥലമെങ്കിലും വാങ്ങുന്നവർക്ക് 1,20,000 രൂപ വീതം നൽകാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. ഇതിലേക്ക്​ പർച്ചേസ് കമ്മിറ്റിയിൽ പങ്കെടുക്കാൻ വില്ലേജ്​ ഓഫിസർ വിസമ്മതിച്ചു എന്നതാണ് സ്ഥലംമാറ്റാൻ കാരണം. എന്നാൽ, മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന അപകട മേഖലയായ ഒന്നാംവാർഡിൽ തന്നെ സ്വകാര്യ വ്യക്തിയുടെ സ്ഥലം ചില ഉദ്യോഗസ്ഥരുടെ താൽപര്യപ്രകാരം നേരത്തേ വാങ്ങിയിരുന്നതായി അറിഞ്ഞ വില്ലേജ്​ ഓഫിസർ പർച്ചേസ് കമ്മിറ്റിയിൽ പങ്കെടുത്തില്ല. പർച്ചേസ് കമ്മിറ്റിയിലേക്ക് കത്ത്​ മുഖേന ക്ഷണിക്കാത്തതും വില്ലേജ്​ ഓഫിസർ വിട്ടുനിൽക്കാൻ കാരണമായി. വിശദ വിവരങ്ങൾ ഉൾപ്പെടുത്തി കലക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും പൊതുജന താൽപര്യാർഥം ജനസമ്പർക്കമില്ലാത്ത തസ്തികയായ ഹെഡ് ക്ലർക്ക് പദവിയിൽ രാജാക്കാട് സർവേ സൂപ്രണ്ട്​ ഓഫിസിലേക്ക് സ്ഥലംമാറ്റി ഉത്തരവ് നൽകുകയായിരുന്നു. വാത്തിക്കുടി വില്ലേജിൽ ഗോപാലകൃഷ്ണന് പകരം രാജാക്കാട് സർവേ സൂപ്രണ്ട്​ ഓഫിസിൽ ഹെഡ് ക്ലർക്കായിരുന്ന പ്രമോദ് ജി.നായർ വില്ലേജ്​ ഓഫിസറായി ചുമതലയേൽക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.