തൊടുപുഴ: സർക്കാർ, സ്വകാര്യ മേഖലകളിലെ ആയുർവേദ ഡോക്ടർമാരുടെ പൊതുസംഘടനയായ ആയുർവേദ മെഡിക്കൽ അസോ. ഓഫ് ഇന്ത്യയുടെ ജില്ല സമ്മേളനം 19ന് തൊടുപുഴയിൽ നടക്കും. തൊടുപുഴ ജോവാൻസ് റീജൻസിയിൽ രാവിലെ ഒമ്പതിന് ശാസ്ത്ര പഠന ക്ലാസോടെയാണ് തുടക്കം. ഡോ. ജോസഫ് തോമസ് നേതൃത്വം നൽകും. 11ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അസോ. ജില്ല പ്രസിഡൻറ് ഡോ. റെൻസ് പി.വർഗീസ് അധ്യക്ഷതവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ മുഖ്യപ്രഭാഷണം നടത്തും. അടിമാലി, കട്ടപ്പന, കുമളി, തൊടുപുഴ ഏരിയ ഘടകങ്ങളിൽനിന്നുള്ള ഡോക്ടർമാർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ അസോ. എറണാകുളം സോൺ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ്, ഡോ. റെൻസ് പി.വർഗീസ്, ഡോ. ടെലസ് കുര്യൻ എന്നിവർ പരിപാടി വിശദീകരിച്ചു. കെ.ടി. രാജീവിന് മാധ്യമപുരസ്കാരം തൊടുപുഴ: ആയുർവേദ മെഡിക്കൽ അസോ. ജില്ല കമ്മിറ്റിയുടെ ഈ വർഷത്തെ മാധ്യമ പുരസ്കാരം ദേശാഭിമാനി ഇടുക്കി ബ്യൂറോ ചീഫ് കെ.ടി. രാജീവിന്. ആയുർവേദത്തിൻെറ തനിമയും ശാസ്ത്രീയതയും പ്രയോജനവും ജനങ്ങളിൽ എത്തിക്കുന്ന റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രശസ്തിപത്രവും കാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം ഞായറാഴ്ച തൊടുപുഴയിൽ നടക്കുന്ന അസോ. ജില്ല സമ്മേളനത്തിൽ സമ്മാനിക്കും. രാജാക്കാട് കൂട്ടാർ എസ്. തങ്കപ്പൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ് രാജീവ്. ഭാര്യ: എ.ആർ. സിന്ധു, ആർ. കൃഷ്ണസ്വാമി അവാർഡ്, സഫ്ദർ ഹാഷ്മി അവാർഡ്, സ്റ്റേറ്റ്സ്മാൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ചിത്രം: TDL KT Rajeev കെ.ടി. രാജീവ് സംസ്ഥാന പഞ്ചഗുസ്തി: ഇടുക്കി റണ്ണർ അപ് തൊടുപുഴ: തൃശൂരിൽ നടന്ന 44ാമത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ല 88 പോയൻറ് നേടി റണ്ണർഅപ്പ് ആയി. പുരഷ വിഭാഗത്തിൽ 60 കിലോയിൽ ബിമൽ ഒന്നാംസ്ഥാനം നേടി. 70 കിലോയിൽ ശിവജിത് മൂന്നാംസ്ഥാനവും 80 കിലോയിൽ ജിതിൻ മാത്യു രണ്ടാം സ്ഥാനവും 85 കിലോയിൽ അജേഷ് രണ്ടാം സ്ഥാനവും 90 കിലോയിൽ ആേൻറാ സെബാസ്റ്റ്യൻ ഒന്നാം സ്ഥാനവും നേടി. 100 കിലോ- ജിസ് മാത്യു ഒന്നാം സ്ഥാനം, വനിത വിഭാഗം 55 കിലോ -ഷെല്ലി മെറിൻ രണ്ടാം സ്ഥാനം, 65 കിലോ -ആൻസലറ്റ് ജോസ് രണ്ടാം സ്ഥാനം, 70 കിലോ -ടിഗിൾ ജിതിൻ രണ്ടാം സ്ഥാനം, 80 കിലോ -ജിൻസി മോൾ സെബാസ്റ്റ്യൻ ഒന്നാം സ്ഥാനം, ജൂനിയർ ബോയ്സ് 6o കിലോ -എൽവിൻ സൈമൺ രണ്ടാം സ്ഥാനം, 65 കിലോ -ആഷിക് നിഷാദ് ഒന്നാം സ്ഥാനം, 55 കിലോ -വിഷ്ണു സുരേഷ് ഒന്നാം സ്ഥാനം, 65 കിലോ- ഗൗതം ഒന്നാം സ്ഥാനം, 80 കിലോ -ജോയൽ ജോർജ് ഒന്നാം സ്ഥാനം, 80 പ്ലസ്- എബിൻ ബിനു ഒന്നാം സ്ഥാനം, ജൂനിയർ ഗേൾസ് 55 കിലോ -അതുല്യ ബിനുരണ്ടാം സ്ഥാനം, ഷെല്ലി മെറിൻ മൂന്നാം സ്ഥാനം എന്നിവരാണ് വിജയികൾ. ബെസ്റ്റ് ചാമ്പ്യനായി പുരുഷ വിഭാഗത്തിൽ ജിസ് മാത്യു, വനിതയിൽ ജിൻസി സെബാസ്റ്റ്യൻ ,ജൂനിയറിൽ ജോയൽ ജോർജ് എന്നിവരെ തെരഞ്ഞെടുത്തു. അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് മനോജ് കോക്കാട്ട്, സീനിയർ റഫറി പി.കെ. ഫൈസൽ എന്നിവർ ചേർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൽനിന്ന് ട്രോഫി ഏറ്റുവാങ്ങി. TDL Panchagusthi സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായ ഇടുക്കി ടീം ട്രോഫിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.