യാത്രക്കാർക്ക്​ ഭീഷണിയായി മുള്ളരിങ്ങാട്​ റോഡിലെ മിറ്റൽകൂനകൾ

വണ്ണപ്പുറം: തെരഞ്ഞെടുപ്പ്​ അടുത്തപ്പോൾ റോഡിൽ മിറ്റൽ ഇറക്കിയിട്ടു. വോ​ട്ടെടുപ്പ്​ കഴിഞ്ഞപ്പോൾ അധികൃതർ അക്കാര്യം മറന്നു. ഇതോടെ റോഡരികിലെ മിറ്റൽ കൂനകൾ യാത്രക്കാർക്ക്​ ഭീഷണിയായി. വണ്ണപ്പുറം-മുള്ളരിങ്ങാട് റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന മിറ്റൽ കൂനകളാണ് അപകടഭീഷണിയുയർത്തുന്നത്. തകർന്നുകിടക്കുന്ന വണ്ണപ്പുറം-മുള്ളരിങ്ങാട് റോഡ്​ പുനരുദ്ധാരണത്തിനാണ്​ മിറ്റൽ ഇറക്കിയിട്ടത്​. ഇപ്പോൾ മാസങ്ങൾ പലതുകഴിഞ്ഞു. വാഹനങ്ങൾക്ക്​ സൈഡ് നൽകുന്നതിനും മിറ്റൽ കൂന തടസ്സമാണ്​. റോഡി​ൻെറ ശോച്യാവസ്ഥ ഉടൻ പരിഹരിച്ചില്ലെങ്കിൽ സമരത്തിന്​ ഒരുങ്ങുകയാണ്​ നാട്ടുകാർ. ചിത്രം - TDL MITTALKOONA വണ്ണപ്പുറം-മുള്ളരിങ്ങാട്​ റോഡിൽ ഇറക്കിയിട്ട മിറ്റൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.