മൊബൈൽ മാവേലിയുടെ പ്രവർത്തനം നിലച്ചു

പീരുമേട്: മേഖലയിൽ സ​െപ്ലെകോയുടെ . മാവേലി സ്​റ്റോർ ഇല്ലാത്ത മേഖലകളിലാണ് മൊബൈൽ മാവേലി എത്തിയിരുന്നത്. മുൻകൂട്ടി തയാറാക്കിയ ഷെഡ്യൂൾ പ്രകാരമാണ് വാഹനം സർവിസ് നടത്തേണ്ടത്. എന്നാൽ, ഡിസംബറിൽ പീരുമേട് മേഖലയിൽ വാഹനം എത്തിയിട്ടില്ല. സ​െപ്ലെകോയുടെ കുട്ടിക്കാനത്തെ ഓഫിസ് കേന്ദ്രീകരിച്ചാണ് വാഹനം ഓടുന്നത്. ഒരു സ്ഥിരം ജീവനക്കാരനും രണ്ട് താൽക്കാലിക ജീവനക്കാരുമാണ് വാഹനത്തിലുള്ളത്. ഷെഡ്യൂൾ റൂട്ട് മാറ്റി ജീവനക്കാരുടെ താൽപര്യപ്രകാരം വാഹനം സർവിസ് നടത്തുന്നതായും ആരോപണമുണ്ട്​. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കാതിരിക്കുമ്പോഴും ചില ഹോട്ടലുകളിൽ സാധനങ്ങൾ എത്തിച്ചു നൽകുന്നതായും പരാതി ഉയർന്നിരുന്നു. അവശ്യസാധനങ്ങളുടെ വില ഉയർന്നു നിൽക്കുമ്പോൾ മിതമായ വിലയ്​ക്ക് സാധനങ്ങൾ ലഭിച്ചിരുന്ന മൊബൈൽ മാവേലിയുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ്​ ഉണ്ടാക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.