തൊടുപുഴ: നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം പിടിച്ചു നിർത്തുന്നതിന് സർക്കാർ നടത്തിവരാറുള്ള സഹകരണ ക്രിസ്മസ്-പുതുവത്സര വിപണി ഇത്തവണ ഉണ്ടാവില്ല. സർക്കാറിൻെറ സാമ്പത്തിക ഞെരുക്കം മൂലവും സെപ്ലെകോ മാർക്കറ്റുകളിലെ സാധനങ്ങൾക്ക് ഉൾെപ്പടെ വില വർധിച്ചതുമാണ് വിപണിയിൽനിന്ന് പിന്നോട്ട് പോകാൻ കാരണമെന്നാണ് സൂചന. ഈ മാസം ആദ്യ ആഴ്ചയിൽതന്നെ ചന്ത നടത്താനുള്ള മുന്നൊരുക്കം ആരംഭിച്ചിരുന്നു. എന്നാൽ, പിന്നീട് പിന്നാക്കം പോകുകയായിരുന്നു. ഈ മാസം പകുതി മുതൽ ജനുവരി ആദ്യം വരെയാണ് സാധാരണ ചന്ത നടത്താറുള്ളത്. കൺസ്യൂമർ ഫെഡിൽനിന്ന് സാധനങ്ങൾ വാങ്ങി സഹകരണ ബാങ്കുകൾ വഴിയാണ് പ്രത്യേക ചന്തകൾ നടത്തിവന്നിരുന്നത്. സർവസാധനങ്ങൾക്കും വില വർധിച്ച് നിൽക്കുന്ന ഈ സാഹചര്യത്തിൽ ചന്ത തുടങ്ങുന്നത് പൊതുജനങ്ങൾക്ക് ഏറെ ഉപകാരമായിരുന്നു. അരി, കടല, പയർ, മുളക്, പരിപ്പ്, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ 13 ഇനം സാധനങ്ങളാണ് പ്രധാനമായും ചന്തകൾ വഴി വിറ്റഴിച്ചിരുന്നത്. ഇതിനുപുറമെ അമ്പതിലധികം സബ്സിഡി ഇല്ലാത്ത ഇനങ്ങളും ലഭിക്കുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.