മുട്ടം: ജില്ല സ്പോർട്സ് കൗൺസിലിൻെറ നേതൃത്വത്തിൽ ജില്ല മിനി സബ്ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ വോളീബാൾ ചാമ്പ്യൻഷിപ്പുകൾ കാഞ്ഞാറിൽ നടത്താൻ തീരുമാനിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് റോമിയോ സെബാസ്റ്റ്യൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എൽ. ജോസഫ് ചെയർമാനും സാബു മീൻമുട്ടി കൺവീനറുമായി 15 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. മത്സരങ്ങൾ ഡിസംബർ 31നകം നടത്തും. തീയതി പിന്നീട് അറിയിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ക്ലബുകൾ 24 ന് മുമ്പ് ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിൽ അറിയിക്കണം. വിവരങ്ങൾക്ക്: 9495023499, 9447243224, 8289874459. ജല പരിശോധന ലാബ് ഉദ്ഘാടനം തൊടുപുഴ: നിയോജക മണ്ഡലത്തിലെ ഹരിത കേരളത്തിൻെറ ജലഗുണ പരിശോധന ലാബുകള്‍ വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും. കുമാരമംഗലം എം.കെ.എം.എന്‍.എം. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ രാവിലെ 11ന് പി.ജെ. ജോസഫ്. എം.എല്‍.എ ലാബുകളുടെ മണ്ഡലം തല പ്രവര്‍ത്തനോദ്ഘാടനം നിർവഹിക്കും. കുമാരമംഗലം, വെള്ളിയാമറ്റം, പുറപ്പുഴ, കരിങ്കുന്നം, ഉടുമ്പന്നൂർ പഞ്ചായത്തുകളിലെ അഞ്ച് ഹയര്‍സെക്കൻഡറി സ്‌കൂളിലാണ് ലാബുകള്‍ സജ്ജീകരിക്കുന്നത്. ഇതിന് പി.ജെ. ജോസഫ് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 7,54,000രൂപ അനുവദിച്ചിരുന്നു. ഗാന്ധിയൻ ദർശനത്തിന് പ്രസക്തിയേറി -പി.ജെ. ജോസഫ് തൊടുപുഴ: കലുഷിതമായ ആധുനിക ലോകത്തിൽ ശരിയായ ദിശയിലുള്ള സാമൂഹിക നിർമിതി സാധ്യമാക്കുന്നതിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് വലിയ സ്വാധീന ശക്തിയുണ്ടെന്ന് പി.ജെ. ജോസഫ് എം.എൽ.എ. ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ ന്യൂമാൻ കോളജ് സംഘടിപ്പിച്ച മാർ മാത്യു പോത്തനാമുഴി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളജ് രക്ഷാധികാരി മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. തോമസ് പോത്തനാമുഴി, പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ, ഡോ. ജെന്നി കെ. അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു. ചിത്രം TDL newman college തൊടുപുഴ ന്യൂമാൻ കോളജിൽ ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ പി.ജെ. ജോസഫ് എം.എൽ.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.