അടിമാലി: രാജാക്കാട് മേഖലയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. സ്കൂൾ, കോളജ്, ടെക്നിക്കൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ അടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവർ മാരകായുധങ്ങളുമായി രംഗത്തിറങ്ങുന്നത് ഭയാനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഇവർക്കെതിരെ ശബ്ദിക്കുന്നവരെ ഉപദ്രവിക്കുന്നത് പതിവാണ്. മുന്തിയ ഇനം ബൈക്കുകളിലാണ് ഇവരുടെ സഞ്ചാരം. ഒരുമാസം മുമ്പ് മമ്മട്ടിക്കാനം മുസ്ലിം പള്ളിക്ക് സമീപം ലോറി ഡ്രൈവറെ അക്രമിക്കുകയും ബിയർ കുപ്പിക്ക് അടിച്ച് തലക്ക് പരിക്കേൽപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാജാക്കാട് ബാറിന് മുന്നിൽ റോഡിലൂടെ കടന്നുപോയയാളെ മയക്കുമരുന്ന് സംഘം മർദിച്ചിരുന്നു. പലരും ഇവരെ ഭയപ്പെട്ട് പൊലീസിൽ പരാതി നൽകാൻപോലും തയാറാകുന്നില്ല. റോഡിൽ മാർഗതടസ്സമുണ്ടാക്കിയത് ചോദ്യംചെയ്ത ലോറി ഡ്രൈവറെ പിന്നാലെ ബൈക്കിലെത്തി വാക്കാസിറ്റിയിൽ െവച്ച് വലിച്ചിറക്കി മർദിച്ച സംഭവവുമുണ്ടായി. ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻെറ മകനാണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് എന്നതിനാലാണ് പൊലീസ് ഇടപെടാൻ മടിക്കുന്നതെന്നും ആക്ഷേപമുണ്ട്. രാജാക്കാട് കേന്ദ്രമായി എക്‌സൈസ് ഓഫിസ് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ലഹരി മാഫിയ വിലസുേമ്പാഴും നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.