മുട്ടം: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ. ശാന്തൻപാറ പൂപ്പാറ എസ്റ്റേറ്റിൽ സുഭാഷിനെയാണ് (42) നാലു വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. 2017 ജൂലൈ 16നാണ് കേസിനാസ്പദമായ സംഭവം. കോതമംഗലം റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ 6.250 കിലോ കഞ്ചാവ് കടത്തിയെന്നാണ് കേസ്. അടിമാലി സി.ഐ പി.കെ. സാബു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബി. രാജേഷ് ഹാജരായി. tdl mltm 5 സുഭാഷ് (42)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.