അടിമാലി: എസ്.എന്‍.ഡി.പി വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ 'ഒരു വിദ്യാലയം, ഒരു വീട് ' പദ്ധതിക്ക് തറക്കല്ലിട്ടു. സ്‌നേഹവീട് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ സ്ഥലവും വീടും ഇല്ലാത്ത, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുട്ടിക്ക് അഞ്ച് സൻെറ് സ്ഥലവും അതിൽ വീടും നിർമിച്ചു നൽകും. സ്‌കൂളിലെ തന്നെ അധ്യാപകരായ എം.എസ്. അജി, ഒ.വി. സജു, കെ. രാജേഷ് എന്നിവരാണ് സ്ഥലം നല്‍കിയത്. മാനേജ്‌മൻെറ് പ്രതിനിധി എം.ബി. ശ്രീകുമാര്‍ വീടിന് തറക്കല്ലിട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സോമന്‍ ചെല്ലപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കൃഷ്ണമൂര്‍ത്തി, എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡൻറ് സുനു രാമകൃഷ്ണന്‍, വാര്‍ഡ് അംഗം അന്‍സ് ഇബ്രാഹിം, പി.വി. സജന്‍, നളന്ദ റെജി, കെ.ടി. സാബു, പി.എൻ. അജിത, എസ്. പുഷ്പ, എസ്. പ്രമീള, പദ്ധതി കണ്‍വീനര്‍ പി.എസ്. നിഥില്‍ നാഥ് എന്നിവര്‍ സംബന്ധിച്ചു. മൂന്ന് മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. idl adi 2 house ചിത്രം. അടിമാലി എസ്.എന്‍.ഡി.പി വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഒരു വിദ്യാലയം, ഒരു വീട് പദ്ധതിക്ക് മാനേജ്‌മൻെറ് പ്രതിനിധി എം.ബി. ശ്രീകുമാര്‍ തറക്കല്ലിടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.