കരിമണ്ണൂർ: ജനമൈത്രി പൊലീസിൻെറ നേതൃത്വത്തിൽ അൽ അസ്ഹർ മെഡിക്കൽ കോളജുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. കരിമണ്ണൂർ സൻെറ് മേരീസ് ഫോറോന ചർച്ച് പാരിഷ് ഹാളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതലാണ് ക്യാമ്പ്. തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ ഉദ്ഘാടനം ചെയ്യും. എല്ലാ സ്പെഷാലിറ്റി വിഭാഗങ്ങളുടെയും ഡോക്ടർമാരുടെ സേവനവും ചെക്കപ്പും ചികിത്സയും സൗജന്യമായിരിക്കും. സർജറി ആവശ്യമെങ്കിൽ മരുന്നിൻെറയും ലാബ് ടെസ്റ്റിൻെറയും ഫീസൊഴിച്ച് ബാക്കി ചെലവുകൾ സൗജന്യമാണ്. പങ്കെടുക്കുന്നവർക്ക് പിന്നീടുള്ള ആദ്യ ഡോക്ടർ കൺസൾട്ടേഷനും സൗജന്യമായിരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 04862223000, 8547083912, 9496223000 എന്നീ നമ്പറുകളിൽ ബുക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.