താഴ്‌വാരം കോളനിയിൽ വെള്ളംകയറി

മൂലമറ്റം: തിങ്കളാഴ്ച പെയ്ത ശക്തമായ മഴയിൽ . ഉച്ചയോടെയാണ് വെള്ളം കയറിയത്. കോളനിയിൽനിന്നു വനം വകുപ്പ്​ ഓഫിസിലേക്കുള്ള പാലത്തിൽ വൻമരം വന്നു കുടുങ്ങിയതോടെ വെള്ളം പാലം കവിഞ്ഞ് ഒഴുകി. കളരിക്കൽ രമേശ്, പുതുപ്പറമ്പിൽ ശശി, പുത്തൻപുരയ്ക്കൽ ജോസ്, സോമൻ കളരിയ്ക്കൽ എന്നിവരുടെ വീട്ടിലാണ് വെള്ളം കയറിയത്. നച്ചാർ പുഴയോരത്ത് താമസിക്കുന്ന പെരുമറ്റത്തിൽ ഷൈജന്റെ ആറ്റിലേക്കുള്ള സംരക്ഷണഭിത്തി ഭാഗികമായി തകർന്നു. മഴ തുടർന്നാൽ സംരക്ഷണഭിത്തി ഇടിയാനും നച്ചാർ വഴിമാറി താഴ്‌വാരം കോളനിക്കുള്ളിലൂടെ ഒഴുകുന്നതിനും കാരണമാകും. ഇവിടെ സംരക്ഷണഭിത്തി വേണമെന്ന് കഴിഞ്ഞ ഒക്ടോബറിലെ പ്രളയത്തിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയായില്ല. പഞ്ചായത്ത് അംഗം ഉഷാ ഗോപിനാഥിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തി. കോളനിയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ തൊടുപുഴയിൽനിന്നു സ്‌കൂബാ ടീം എത്തിയെങ്കിലും മഴയുടെ ശക്തി കുറഞ്ഞതിനാൽ രക്ഷാപ്രവർത്തനം വേണ്ടിവന്നില്ല. tdl mltm7 താഴ് വാരം കോളനിക്ക് സമീപത്തെ പാലത്തിൽ വെള്ളം കയറിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.