തോട്ടുംകര കോളനിയിലും മാക്കൽ കോളനിയിലും വെള്ളം കയറി

മുട്ടം: മഴവെള്ളപ്പാച്ചിലിൽ പരപ്പാൻതോട് കര കവിഞ്ഞ് . തിങ്കളാഴ്ച വൈകീട്ട്​ നാല് മണിയോടെയാണ് സംഭവം. ഇരു പ്രദേശത്തുമായി ഏഴ് വീടുകളിൽ വെള്ളം കയറി. വീടിനകത്ത് മൂന്ന് അടിയോളം ഉയരത്തിൽ വെള്ളം കയറിയെങ്കിലും കാര്യമായ നാശ നഷ്ടങ്ങളില്ല. ആളുകൾ ഇവിടെ നിന്ന്​ മാറുകയും വളർത്തു മൃഗങ്ങളെ സമീപ വീടുകളിലേക്കും മുട്ടം മൃഗാശുപത്രിയിലേക്കും മാറ്റുകയും ചെയ്തു. കഴിഞ്ഞ വർഷകാലത്തും ഇവിടങ്ങളിൽ വെള്ളം കയറിയിരുന്നു. tdl mltm തോട് കവിഞ്ഞ് മലവെള്ളം വീടുകളിലേക്ക് എത്തിയതോടെ തൊഴുത്തിൽ കെട്ടിയിരുന്ന ആടിനെ മൃഗാശുപത്രിയിലേക്ക് മാറ്റുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.