പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ സംഗമം

ഉടുമ്പന്നൂർ: ഇടമറുക്​ കരുക്ക പള്ളി ജമാഅത്ത് നേതൃത്വത്തിൽ സംഘടിപ്പിച്ചു. ചീഫ്​ ഇമാം മുഹമ്മദ് അനസ് ബാഖവി ഉദ്​ഘാടനം ചെയ്തു. പ്രവാചകനെ നിന്ദിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ എന്താണെന്നും ഇന്ത്യയുടെ പാരമ്പര്യമെന്താണെന്നും മനസ്സിലാക്കാത്തവരാണ് രാജ്യം ഭരിക്കുന്നത്. മതേതര ചിന്തയുള്ള എല്ലാവരും ഒരുമിച്ച് നിന്നുവേണം ഈ രാഷ്ട്രീയ അർബുദത്തിന് ചികിത്സ നൽകാൻ. സംഗമത്തിൽ ജമാഅത്ത് പ്രസിഡന്‍റ്​ ടി.കെ. നവാസ് അധ്യക്ഷത വഹിച്ചു. ഇബ്രാഹീംകുട്ടി മൗലവി, റസാഖ് മൗലവി, കെ.എ. നസീർ, വി.പി. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. TDL PRATHISEDHAM ഇടമറുക്​ കരുക്കപള്ളി ജമാഅത്ത് നേതൃത്വത്തിൽ പ്രവാചകനിന്ദക്കെതിരെ നടന്ന പ്രതിഷേധസംഗമം ചീഫ്​ ഇമാം മുഹമ്മദ് അനസ് ബാഖവി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.