കാരിക്കോട് സബ് രജിസ്ട്രാർ ഓഫിസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ്
എം.എൽ.എ നിർവഹിക്കുന്നു
തൊടുപുഴ: ആലക്കോട് നിർമാണം പൂർത്തികരിച്ച കാരിക്കോട് സബ് രജിസ്ട്രാർ ഓഫിസിന്റെ പുതിയ കെട്ടിടം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു ഗ്രാമപ്രദേശത്ത് ലഭ്യമാക്കുന്നത് ഗ്രാമീണ മേഖലയുടെ സമഗ്രവളർച്ചക്ക് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ അധ്യക്ഷതവഹിച്ചു.
ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി.
ജില്ല പഞ്ചായത്തംഗം മനോജ് കോക്കാട്ട്, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീർ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം ജാൻസി മാത്യു, ആലക്കോട് ഡെവലപ്മെന്റ് സൊസൈറ്റി കൺവീനർ കെ.സി. ജോർജ്, രജിസ്ട്രേഷൻ ജോയന്റ് ഇൻസ്പെക്ടർ ജനറൽ പി.കെ. സാജൻ കുമാർ, ജില്ല രജിസ്ട്രാർ പി.കെ. ബിജു, തൊടുപുഴ സബ് രജിസ്ട്രാർ പി.ജി. സന്തോഷ് കുമാർ, വിവിധ രാഷ്ട്രീയ സാമൂഹിക കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
സബ് രജിസ്ട്രാർ ഓഫിസിന്റെ നിർമാണത്തിന് സ്ഥലം സൗജന്യമായി നൽകിയ റെനി ഷിജു പള്ളിവാതുക്കലിനെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.