വാ​ള​റ വ​ന​മേ​ഖ​ല​യി​ൽ പ​ട​രു​ന്ന കാ​ട്ടു​തീ

വാ​ള​റ വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടുതീ ​പ​ട​രു​ന്നു

അ​ടി​മാ​ലി: നേ​ര്യ​മം​ഗ​ലം റേ​ഞ്ചി​ൽ വാ​ള​റ വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്ന് പി​ടി​ക്കു​ന്നു. നാ​ലു​ദി​വ​സ​മാ​യി തു​ട​രു​ന്ന കാ​ട്ടു​തീ​യി​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് വ​ന​മാ​ണ് ക​ത്തി അ​മ​രു​ന്ന​ത്.

ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് എ​തി​ർ ദി​ശ​യി​ൽ വ​ലി​യ പാ​രി​സ്ഥി​തി​ക നാ​ശം വി​ത​ച്ചാ​ണ് മ​ന​ത്തി​ൽ തീ ​പ​ട​രു​ന്ന​ത്. ഇ​തി​നോ​ട് ചേ​ർ​ന്ന പാ​ട്ട​യ​ട​മ്പ്, കു​ള​മാം​കു​ഴി അ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ലും ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം തീ ​ക​യ​റി​യ​തി​ന് എ​തി​ർ ദി​ശ​യി​ലെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ തീ ​പ​ട​രു​ന്ന​തെ​ന്ന​തി​നാ​ൽ ക​ർ​ഷ​ക​രെ​യും താ​മ​സ​ക്കാ​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. പാ​ട്ട​യ​ട​മ്പ് കു​ടി​യി​ൽ വെ​ള്ള​മെ​ത്തി​ക്കു​ന്ന ഹോ​സു​ക​ൾ ക​ത്തി അ​മ​ർ​ന്ന​തി​നാ​ൽ കു​ടി​വെ​ള്ളം ഇ​ല്ലാ​തെ ഉ​ന്ന​തി​യി​ലെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണ്.

വേ​ന​ൽ​കാ​ല മു​ന്നോ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി വ​നം സം​ര​ക്ഷി​ക്കാ​ൻ ഫ​യ​ർ​ലൈ​ൻ നി​ർ​മി​ക്കു​ക​യും ഫ​യ​ർ വാ​ച്ച​ർ​മാ​രെ നി​യ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​തെ വ​ന്ന​താ​ണ് കാ​ട്ടു​തീ പ​ട​രാ​ൻ കാ​ര​ണം. കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ ധാ​രാ​ളം വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ​യും അ​പൂ​ർ​വ സ​സ്യ, പ​ക്ഷി​ക​ളു​ടെ​യും അ​വാ​സ കേ​ന്ദ്ര​മാ​യി​ട്ടു​ള്ള ഭാ​ഗ​ത്താ​ണ് കാ​ട്ടു തീ​പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത്. വ​ൻ മ​ര​ങ്ങ​ൾ അ​ട​ക്കം അ​ട​ക്കം നി​ന്ന് ക​ത്തി വീ​ഴു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. തീ ​നി​യ​ന്ത്രി​ക്കാ​ൻ വ​ന​പാ​ല​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല.

Tags:    
News Summary - Forest fire breaks out in Valara forest area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.