നിതിൻ
കമ്പിളികണ്ടം: പാറത്തോട് തങ്കച്ചന്റെ മകൻ നിതിൻ ജോസഫ് (27) കാൻസർ ചികിത്സ സഹായം തേടുന്നു. വർക്ക്ഷോപ്പ് മെക്കാനിക്കായി ജോലി ചെയ്തുവരുമ്പോഴാണ് രോഗബാധിതനാകുന്നത്. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ നടത്തിയ പരിശോധനയിൽ കോൺ കാൻസർ സ്ഥിരീകരിച്ചു. മാസങ്ങളോളം റേഡിയേഷൻ, കീമോതെറപ്പി എന്നിവ നടത്തി.
നാട്ടുകാരുടെ സഹകരണത്തോടെ കൂലിപ്പണിക്കാരായ പിതാവും മാതാവും ചികിത്സ മുന്നോട്ട് കൊണ്ടുപോയി. ചികിത്സയിൽ പുരോഗതിയുണ്ടായതോടെ വീട്ടിൽ വിശ്രമത്തിലായിരുന്നു നിതിൻ. ഇതിനിടെ രോഗം വീണ്ടും വരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. പരിശോധനയിൽ കാൻസർ കുടലിലേക്ക് വ്യാപിച്ചതായി കണ്ടെത്തി. കീമോക്കും റേഡിയേഷനുമൊപ്പം ഇമ്യൂണോ തൊപ്പിയാണ് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ, തൂക്കം കുറഞ്ഞ് ദുർബലാവസ്ഥയിലായതിനാൽ അതിനായില്ല. ആരോഗ്യം മെച്ചപ്പെടാനായി മരുന്നുകൾ കഴിക്കുകയാണ്. തുടർ ചികിത്സകളുടെ ആദ്യഘട്ടത്തിന് എട്ടു ലക്ഷം ചെലവാകുമെന്നാണ് ഡോക്ടർമാർ പറയുന്നു. കൊന്നത്തടി പഞ്ചായത്ത് അധികൃതർ ചേർന്ന് ചികിത്സക്കാവശ്യമായ പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി അക്കൗണ്ട് തുറന്നിട്ടുണ്ട്.
NITHIN JOSEPH
Ac. No-10180100305802 IFSC / FDRL0001018
GPAY NO.9995911335
UPI ID: nithinjoseph1126@okhdfcbank
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.