അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക ജി​ല്ല ക​ല​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റു​ന്നു

ജി​ല്ല​യി​ൽ അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ എ​സ്.​ഐ.​ആ​ർ (സ്പെ​ഷ​ൽ ഇ​ൻ​റ്റെ​ൻ​സി​വ് റി​വി​ഷ​ൻ) പൂ​ർ​ത്തി​യാ​ക്കി അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി​ല്ല ക​ല​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​ല​ക്ട​ർ ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് വോ​ട്ട​ർ​പ​ട്ടി​ക കൈ​മാ​റി.

ക​ഴി​ഞ്ഞ ന​വം​ബ​ർ നാ​ല് മു​ത​ൽ ജി​ല്ല​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന എ​സ്.​ഐ.​ആ​ർ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ക​ല​ക്ട​ർ പ​റ​ഞ്ഞു. ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​റെ ബ​ന്ധ​പ്പെ​ട്ടോ, ഓ​ൺ​ലൈ​നാ​യോ അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം.

വോ​ട്ട​ർ​പ​ട്ടി​ക ഓ​ൺ​ലൈ​നാ​യി ഇ​ല​ക്ഷ​ൻ ക​മീ​ഷ​ന്റെ voters.eci.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ പ​രി​ശോ​ധി​ക്കാം. അ​ർ​ഹ​രാ​യ ആ​രു​ടെ​യെ​ങ്കി​ലും പേ​ര് വി​ട്ടു​പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ക്ഷ​യ സെ​ന്റ​റു​ക​ൾ മു​ഖേ​ന​യോ കോ​മ​ൺ സ​ർ​വി​സ് സെ​ന്റ​റു​ക​ൾ മു​ഖേ​ന​യോ പേ​ര് ചേ​ർ​ക്കാം. പ്ലേ​സ്റ്റോ​റി​ൽ​നി​ന്ന് വോ​ട്ട​ർ ഹെ​ൽ​പ്‌​ലൈ​ൻ ആ​പ്പ് ഡൗ​ൺ​ലോ​ഡ്‌ ചെ​യ്‌​ത് സ്വ​ന്ത​മാ​യും പേ​ര് ചേ​ർ​ക്കാ​വു​ന്ന​താ​ണെ​ന്നും ജി​ല്ല ഇ​ല​ക്ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ല ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ സു​ജ വ​ർ​ഗീ​സ്, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ അ​തു​ൽ വി. ​സ്വാ​മി​നാ​ഥ്, ഇ​ടു​ക്കി മ​ണ്ഡ​ലം ഇ.​ആ​ർ.​ഒ മി​നി കെ. ​തോ​മ​സ്, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The final voter list has been published in the district.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.