മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പ്രതിക്ഷ
മെംബര്‍മാരായ സിജി ചാക്കോ, പ്രഭാതങ്കച്ചന്‍ എന്നിവര്‍
ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് കമ്മിറ്റിക്കിടെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ നടന്ന കൂട്ടത്തല്ലില്‍ നാലുപേര്‍ക്ക് പരിക്ക്. പ്രസിഡന്റ് ആന്‍സി തോമസ്, വൈസ് പ്രസിഡന്റ് സെലിന് വിന്‍സെന്റ്, പ്രതിപക്ഷ മെംബര്‍മാരായ സിജി ചാക്കോ, പ്രഭതങ്കച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരേയും ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശനി രാവിലെ 11 ന് പഞ്ചായത്ത് ഓഫിസില്‍ വെച്ചാണ് കൂട്ടത്തല്ല് നടന്നത്.
മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പ്രസിഡന്റ് ആന്‍സി തോമസ്, വൈസ് പ്രസിഡന്റ് സെലിന് വിന്‍സെന്റ് എന്നിവര്‍
കഴിഞ്ഞ വര്‍ഷത്തെ പ്രോജക്ടുകള്‍ മാറ്റിയതു സംബന്ധിച്ച് കമ്മിറ്റിക്ക് മുമ്പുതന്നെ ഇരുവിഭാഗവും വാക്കേറ്റവും അസഭ്യവർഷവും നടത്തിയിരുന്നു. വാക്കേറ്റം കൈയ്യാങ്കളിയിലെത്തിയതോടെ പ്രസിഡന്റിനെ പ്രതിപക്ഷ അംഗങ്ങൾ കൈയേറ്റം ചെയ്യുകയായിരുന്നെന്ന് ഭരണ പക്ഷം പറയുന്നു. തടയാനെത്തിയ വൈസ് പ്രസിഡന്റിനെയും പ്രതിപക്ഷ മെംബര്‍മാരായ സിജി ചാക്കോ, പ്രഭാതങ്കച്ചന്‍ എന്നിവര്‍ ആക്രമിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
ഇടുക്കിയില്‍നിന്ന് പൊലീസെത്തിയാണ് സംഘർഷം ശാന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ പ്രോജക്ടുകള്‍ മാറ്റിയതു സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നടന്നു വരികയായിരുന്നു.
മദ്യപിച്ചശേഷം മനപൂര്‍വം ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് ആരോപിച്ചു. എന്നാൽ, പ്രസിഡന്റ് പ്രകോപനം സൃഷ്ടിച്ച് പ്രതിപക്ഷ അംഗത്തിന്റെ മുഖത്തടിക്കുകയായിരുന്നെന്നും പ്രസിഡന്റിനെ കൈയേറ്റം ചെയ്തെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.